ബ്രിസ്റ്റോൾ: ഇംഗ്ലണ്ടിൽ മഴതിമിർത്തു പെയ്യുന്ന കാലത്ത് എന്തിന് ലോകകപ്പ് നടത്തു ന്നുവെന്ന് ആരാധകർ ചോദിച്ചാൽ അദ്ഭുതപ്പെടേണ്ട. ലോകകപ്പിൽ 11 കളി പിന്നിടുേമ്പാഴേ ക്കും മഴവില്ലനായത് രണ്ട് കളിയിൽ. ഒരു കളിയുടെ പാതി മുടക്കിയേപ്പാൾ, വെള്ളിയാഴ്ച ശ്രീലങ്ക-പാകിസ്താൻ മത്സരം മുഴുവൻ മുടക്കി. ഇതിന് പുറമെയാണ് വിവിധ ടീമുകളുടെ പരിശീലന സെഷനുകൾ തുടർച്ചയായി മഴമുടക്കുന്നത്. വെള്ളിയാഴ്ച ഇന്ത്യൻ ടീമിെൻറ പരിശീലനം മഴകാരണം പൂർണമായും ഉപേക്ഷിച്ചു.
ലോകകപ്പിലെ മൂന്നാം മത്സരത്തിനെത്തിയ ശ്രീലങ്കക്കും പാക്കിസ്ഥാനും ഒരു പന്തുപോലും എറിയാനാവാതെ കളി ഉപേക്ഷിക്കേണ്ടിവന്നു. ഇരു ടീമും പോയിൻറ് വീതം വെച്ച് പിരിഞ്ഞു. കളിച്ച രണ്ട് കളിയിൽ ഒരു ജയവും ഒരു തോൽവിയുമായി മുന്നാം അങ്കത്തിനിറങ്ങിയ ഇരുവർക്കും മത്സരം ഫലമില്ലാതെ പോയത് ആശ്വാസമാണെങ്കിലും വരും മത്സരങ്ങളിലെ ജയം നിർണായകമാകും. വിൻഡീസിനെതിരെ ഏഴുവിക്കറ്റ് തോൽവി ഏറ്റുവാങ്ങിയ പാക് ടീം ആതിഥേയരായ ഇംഗ്ലണ്ടിനെ 14 റൺസിന് തോൽപ്പിച്ചിരുന്നു. ശ്രീലങ്കൻ ടീമാകട്ടെ കീവിസിനോട് 10 വിക്കറ്റിന് തകർന്നടിഞ്ഞ് അഫ്്ഗാനെ 34 റൺസിന് തോൽപിച്ചാണ് ടൂർണമെൻറിലേക്ക് തിരിച്ചെത്തിയത്.
ലോകകപ്പ് ആദ്യ ഘട്ട മത്സരങ്ങൾ ആരംഭിച്ചപ്പോൾ തന്നെ രണ്ട് കളിയിൽ മഴ വിധി നിർണയിച്ചു. ലോകകപ്പിലെ സന്നാഹ മത്സരങ്ങൾ പലതും നേരത്തെ മഴമൂലം തടസപ്പെട്ടിരുന്നു. ലോകകപ്പിലെ മത്സരങ്ങൾ നടക്കുന്ന ലണ്ടനിലും കാർഡിഫിലും നോട്ടിങ്ഹാമിലും ബ്രിസ്്റ്റളിലും ബർമിംങ്ഹാമിലുമെല്ലാം വരും ആഴ്ചയിൽ മഴ ഉണ്ടാകുമെന്നാണ് കാലാവസ്ഥ റിപ്പോർട്ട്. പ്രവചനം പോലെ കളി മഴയെടുത്താൽ ടൂർണമെൻറ് വിരസമാകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.