മാഞ്ചസ്റ്റർ: അഫ്ഗാനിസ്താനെതിരെ കണ്ടത് സൂചനയായിരുന്നു. മധ്യനിര തകർന്നടിഞ ്ഞ് ആയുധംവെച്ച് കീഴടങ്ങിയപ്പോൾ ബൗളർമാരുടെ കൃപയും ഡെത്ത് ഒാവറുകളിലെ അഫ്ഗാ െൻറ പരിചയക്കുറവും ചേർന്ന് ഇന്ത്യ കഷ്ടിച്ച് ജയിച്ച് വിലപ്പെട്ട രണ്ടു പോയൻറ് പോ ക്കറ്റിലാക്കി. സതാംപ്ടണിലെ സൂചനകൾ പാഠമായില്ലെങ്കിൽ വിരാട് കോഹ്ലി കനത്ത വില ന ൽകേണ്ടിവരും. ഏകദിന ലോകകപ്പിൽ വിരാട് കോഹ്ലിയും സംഘവും ആറാം മത്സരത്തിനിറങ്ങു േമ്പാൾ ഇന്ത്യയുടെ മനസ്സ് മഥിക്കുന്നതും ഇതൊക്കെ ഒാർത്താണ്. ഉജ്ജ്വല ഫോമിൽ ജയിച്ച് മുന്നേറവെയാണ്, ഇന്ത്യൻ ബാറ്റിങ് നിരയുടെ അകം പൊള്ളയാണെന്ന് അഫ്ഗാൻ വിളിച്ചുപറ ഞ്ഞത്. ഒാപണർ ശിഖർ ധവാൻ പരിക്കേറ്റ് മടങ്ങിയതും ആ സ്ഥാനത്തേക്ക് നാലാം നമ്പറിൽനിന്ന് ലോകേഷ് രാഹുലിന് സ്ഥാനക്കയറ്റം നൽകിയതും ടീമിന് തിരിച്ചടിയായി. തീർത്താൽ തീരാത്ത തലവേദനയായി നാലാം നമ്പർ മുഴച്ചുനിൽക്കെയാണ് ബിഗ് ഹിറ്റർമാരുടെ കൂട്ടമായ വിൻഡീസ് മുന്നിലെത്തുന്നത്.
സെമി ഉറപ്പിക്കണം
അഞ്ച് കളിയിൽ നാലും ജയിച്ച് ഒമ്പത് പോയൻറുമായി സുരക്ഷിത നിലയിലാണ് ഇന്ത്യ. ഒരു ജയത്തോടെ സെമി ഏതാണ്ടുറപ്പിക്കാം. എതിരാളിയായ വിൻഡീസിന് പ്രതീക്ഷകളെല്ലാം നഷ്ടമായി. ആറു കളിയിൽ ഒരു ജയം മാത്രമുള്ള അവർക്ക് ആകെ സമ്പാദ്യം മൂന്നു പോയൻറ് മാത്രം. ഇനിയുള്ള മൂന്നു കളിയും ജയിച്ചാലും പരമാവധി നേടാനാവുക ഒമ്പത് പോയൻറ്. അതുകൊണ്ട് സെമിയെന്നത് അതിമോഹവും. എങ്കിലും ജയിക്കാൻ തന്നെയാവും വിൻഡീസിെൻറ പടപ്പുറപ്പാട്.
നാലാം നമ്പറും ധോണിയുടെ ഒച്ചിഴയും വേഗവും
ബാറ്റിങ്ങിൽ എം.എസ്. ധോണിയുടെ ഒച്ചിഴയും വേഗം ഇന്ത്യൻ ടീം പരിസരങ്ങളിൽ പ്രധാന ചർച്ചയാണ്. അഫ്ഗാനിസ്താനെതിരെ നിർണായക സമയത്ത് 52പന്ത് നേരിട്ട് 28 റൺസ് മാത്രമെടുത്ത മുൻ നായകന് പഴയതുപോലെ സ്ട്രൈക്ക് മാറാനും കഴിയുന്നില്ല. സചിൻ ടെണ്ടുൽകറിനെപോലുള്ള ഇതിഹാസതാരങ്ങളുടെ വിമർശനത്തിനും ഇടയായി. ദൃഢനിശ്ചയമില്ലാത്ത ബാറ്റിങ് എന്നായിരുന്നു സചിെൻറ പരാമർശം. തന്ത്രങ്ങളും ഉപദേശവും കൊണ്ട് ധോണി ടീമിൽ നിർണായകമാവുേമ്പാഴും ബാറ്റിങ്ങിൽ ബംഗ്ലാദേശിനെതിരെ സന്നാഹ മത്സരത്തിൽ കണ്ട വെടിക്കെട്ട് ധോണിയെ ടീം ആവശ്യപ്പെടുന്ന സമയമാണിപ്പോൾ.
നാല് കളി കൂടി ബാക്കിനിൽക്കെ ധോണിയുടെ ബാറ്റിങ് പൊസിഷനിലെ റൊേട്ടഷനാണ് ടീം മാനേജ്മെൻറിെൻറ പോംവഴി. ഒാരോ പന്തും സിക്സടിക്കാൻ ശ്രമിക്കുന്ന ഹാർദിക് പാണ്ഡ്യക്ക് മധ്യനിരയിൽ കൂട്ടും സമ്മർദം കുറക്കാനുള്ള വഴിയുമൊരുക്കുക, ഷോട്ട് സെലക്ഷനിൽ മികവു കാണിക്കുന്ന കേദാർ ജാദവിന് കൂടുതൽ പന്തുകൾ നൽകുക എന്നതും കൂടി റൺസ് ഉയർത്താനുള്ള ഇന്ത്യയുടെ അവസാന അടവുകളാണ്.
ശങ്കറിന് പകരം പന്ത്?
പരാജയപ്പെടുന്തോറും ടീമിലെ ഇരിപ്പിടം സിമൻറിട്ടുറപ്പിക്കുന്ന വിജയ് ശങ്കർ മാജിക്കാണ് ആരാധകരെ അമ്പരപ്പിക്കുന്നത്. ലോകേഷ് രാഹുൽ ഒാപണറായതോടെ നാലാം നമ്പറിലെത്തി ആദ്യ മത്സരത്തിൽ പാകിസ്താനെതിരെ 15റൺസും രണ്ടു വിക്കറ്റും നേടി തടി കാത്തു. എന്നാൽ, അഫ്ഗാനെതിരെ 41 പന്തിൽ 29 റൺസ്. ചുരുങ്ങിയ ലക്ഷ്യമായതിനാൽ വിരാട് കോഹ്ലി ശങ്കറിനെ പന്തെറിയാൻ വിളിച്ചില്ല. ഇനി ഋഷഭ് പന്തിെൻറ പവർഹിറ്റുകൾക്ക് കോച്ച് ശാസ്ത്രിയും ക്യാപ്റ്റനും അവസരം നൽകുമോയെന്നാണ് കാത്തിരിപ്പ്.
അങ്ങനെയെങ്കിൽ ശങ്കറിെൻറ നാലാം നമ്പറിലേക്ക് പന്തിെൻറ വരവാകും ഇന്നത്തെ ഹൈലൈറ്റ്.ഒാപണിങ്ങിൽ രോഹിതിനൊപ്പം രാഹുലും വേഗമാർജിച്ചാൽ ഇന്ത്യയുടെ കാര്യങ്ങൾഎളുപ്പമാവും. വിരാട് കോഹ്ലി, ഹാർദിക് പാണ്ഡ്യ, കേദാർ ജാദവ് എന്നിവരാണ് ബാറ്റിങ്ങിലെ മറ്റു തുറുപ്പുശീട്ടുകൾ. ബൗളിങ്ങിൽ ബുംറക്കൊപ്പം അഫ്ഗാനെതിരെ ഹാട്രിക് നേടിയ മുഹമ്മദ് ഷമി തന്നെയാവും കളിക്കുക. പരിക്കു മാറി പരിശീലനം ആരംഭിച്ചെങ്കിലും ഭുവനേശ്വർ കുമാറിനെ ഇംഗ്ലണ്ടിനെതിരായ പോരാട്ടത്തിലേക്ക് കരുതിവെക്കുകയാവും ടീം തന്ത്രം.
ടീം ഇവരിൽ നിന്ന്
ഇന്ത്യ: വിരാട് കോഹ്ലി (ക്യാപ്റ്റൻ), രോഹിത് ശർമ, കെ.എൽ. രാഹുൽ, വിജയ് ശങ്കർ, ഹാർദിക് പാണ്ഡ്യ, എം.എസ് ധോണി, കേദാർ ജാദവ്, കുൽദീപ് യാദവ്, യുസ്വേന്ദ്ര ചഹൽ, ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, ഭുവനേശ്വർ കുമാർ, രവീന്ദ്ര ജദേജ, ദിനേഷ് കാർത്തിക്, ഋഷഭ് പന്ത്.
വെസ്റ്റിൻഡീസ്: ജാസൺ ഹോൾഡർ (ക്യാപ്റ്റൻ), ക്രിസ് ഗെയ്ൽ, ഷായ് ഹോപ്, ഷിംറോൺ ഹെറ്റ്മയർ, ബ്രാത്വെയ്റ്റ്, ഷെൽഡൺ കോട്രൽ, ഒശെയ്ൻ തോമസ്, കെമർ റോഷ്, ആഷ്ലി നഴ്സ്, നികോളസ് പൂരാൻ, സുനിൽ ആംബ്രിസ്, എവിൻ ലൂയിസ്, ഗബ്രിയേൽ, ഡാരൻ ബ്രാവോ, ഫാബിയൻ അലൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.