ലണ്ടൻ: ലീഡ്സിലെ ഹെഡിങ്ലി മൈതാനത്ത് മഴവില്ലഴകായി വിരിഞ്ഞ രോഹിത് എന്ന നക്ഷത്രം അഞ് ചാം സെഞ്ച്വറിയുമായി റെക്കോഡ് കുറിച്ച ദിനത്തിൽ ലങ്കക്കെതിരെ ഇന്ത്യക്ക് ഏഴു വിക്കറ്റ് ജ യം. ഒാപണറുടെ റോളിൽ ഒരിക്കൽകൂടി നിലയുറപ്പിച്ച് സെഞ്ച്വറി കുറിച്ച ലോകേഷ് രാഹുലിനെ (111) ഒപ്പംകൂട്ടിയായിരുന്നു 39 പന്ത് ബാക്കിനിൽക്കെ രോഹിത് ഇന്ത്യൻ തേരോട്ടം പൂർത്തിയാക്കിയത്.
ഒരു ലോകകപ്പിൽ ഏറ്റവും കൂടുതൽ സെഞ്ച്വറികൾ കുറിച്ച ആദ്യ താരമായി റെക്കോഡ് സ്ഥാപിച്ച രോഹിതിെൻറ ആകെ ലോകകപ്പ് സെഞ്ച്വറി ആറായി. റൺവേട്ടക്കാരിൽ ഒന്നാമതായിരുന്ന ശാകിബുൽ ഹസനെയും രോഹിത് മറികടന്നു. സെഞ്ച്വറി പൂർത്തിയാക്കി ഇരുവരും മടങ്ങിയതിനൊടുവിൽ ക്യാപ്റ്റൻ വിരാട് കോഹ്ലി (34) വിജയം പൂർത്തിയാക്കി. നേരത്തെ, 55ന് നാലുവിക്കറ്റ് വീണ് വൻ വീഴ്ചക്കരികെയായിരുന്ന ലങ്കയെ ഒറ്റക്കുപൊരുതി എയ്ഞ്ചലോ മാത്യൂസാണ് കരക്കെത്തിച്ചിരുന്നത്. ലോകകപ്പിൽ നോക്കൗട്ട് കാണാതെ നേരത്തെ പുറത്തായിട്ടും മാനം കാക്കാനിറങ്ങിയ ശ്രീലങ്ക മാത്യൂസിെൻറ സെഞ്ച്വറി (113) കരുത്തിൽ ഇന്ത്യക്കെതിരെ കുറിച്ചത് 264 റൺസ് വിജയലക്ഷ്യം.
മാത്യൂസ് സെഞ്ച്വറിയിൽ ലങ്ക
ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ശ്രീലങ്ക ജസ്പ്രീത് ബുംറയുടെ തീപാറും പന്തുകൾക്ക് മുന്നിൽ തുടക്കത്തിലേ പതറുന്നതായിരുന്നു കാഴ്ച. ലങ്കൻ സ്കോർ 17ൽ നിൽക്കെ കരുണരത്നെയും (10) ഏറെ വൈകാതെ കുശാൽ പെരേരയും (18) വിക്കറ്റ് കീപർ ധോണിക്ക് ക്യാച്ച് നൽകി ബുംറയുടെ പന്തുകളിൽ മടങ്ങി. കൂടുതലൊന്നും ചേർക്കാനാവാതെ അടുത്തടുത്ത ഒാവറുകളിൽ കുശാൽ മെൻഡിസും അവിഷ്ക ഫെർണാേണ്ടായും പവലിയനിൽ തിരിച്ചെത്തിയതോടെ ലങ്കൻ സ്കോർ മൂന്നക്കം കടക്കില്ലെന്ന ആശങ്ക ഉണർന്നതിനിടെയായിരുന്നു മാത്യൂസിെൻറ രക്ഷാദൗത്യം. കരുതലോടെ ബാറ്റുവീശിയ മാത്യൂസ് ആറാമനായിറങ്ങിയ തിരിമണ്ണെയെ (53) കൂട്ടുപിടിച്ച് പതിയെ ലങ്കൻ ഇന്നിങ്സിന് പുതുജീവൻ പകർന്നു. 20ാം ഒാവർ പൂർത്തിയാക്കുേമ്പാൾ ലങ്ക നാലു വിക്കറ്റ് നഷ്ടത്തിൽ 102 റൺസായിരുന്നു. പക്ഷേ, ഇരുവരും ഒന്നിച്ചുനിന്ന് ബാറ്റുവീശിയ 26 ഒാവറുകളിൽ ചിത്രം മാറി. 76 പന്തിൽ അർധ സെഞ്ച്വറി കണ്ടെത്തിയ മാത്യൂസ് അടുത്ത 39 പന്തിൽ സെഞ്ച്വറി പൂർത്തിയാക്കി. അതിവേഗം കുതിച്ച ലങ്കൻ സ്കോർ അവസാന അഞ്ച് ഒാവറുകളിൽ പതിവുവേഗം പുലർത്താൻ പരാജയപ്പെട്ടതാണ് 264ൽ ഒതുങ്ങിയത്.
കഴിഞ്ഞ കളികളിൽ നന്നായി പന്തെറിഞ്ഞ ഭുവനേശ്വർ കുമാറിന് തൊട്ടതെല്ലാം പിഴച്ച ദിനമായിരുന്നു ഇന്നലെ. ലങ്കൻ ബാറ്റ്സ്മാന്മാർ ഭുവിയെ തെരഞ്ഞുപിടിച്ച് പ്രഹരിച്ചപ്പോൾ മറ്റു ഒാവറുകളിൽ കുറഞ്ഞുനിന്ന റൺനിരക്ക് ഭുവിയെത്തുേമ്പാൾ മുകളിലേക്ക് കുതിച്ചു. 10 ഒാവറിൽ ഒരു വിക്കറ്റ് വീഴ്ത്തിയ ഭുവി വിട്ടുനൽകിയത് 73 റൺസ്. ഫീൽഡിങ്ങിലും പിഴവു വരുത്തിയ താരം കുശാൽ പെരേരയുടെ ക്യാച്ച് വിടുകയും ചെയ്തു. എന്നാൽ, കഴിഞ്ഞ കളിയിൽ പരാജയമായിരുന്ന മുഹമ്മദ് ഷമിക്ക് പകരമെത്തിയ രവീന്ദ്ര ജദേജ റൺസ് നൽകാൻ ശരിക്കും പിശുക്കി. കുൽദീപും പാണ്ഡ്യയും മോശമല്ലാതെ പന്തെറിഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.