ലണ്ടൻ: ഒരു മത്സരം മാത്രം അകലെ നിൽക്കുേമ്പാഴും ലോഡ്സിെൻറ ബാൽക്കണിയിൽ ലോകകപ്പു യർത്തുന്നതിനെക്കുറിച്ച് ചിന്തിക്കുന്നേയില്ലെന്ന് ഇംഗ്ലണ്ട് ക്യാപ്റ്റൻ ഒായിൻ മോർഗൻ. ‘‘കിരീടമുയർത്തുമെന്ന് ചിന്തിക്കാൻ ഞാൻ എെൻറ മനസ്സിനെതന്നെ അനുവദിച്ചിട്ടില്ല. കായികവും ക്രിക്കറ്റും എന്നും ചഞ്ചലമാണ്. നിങ്ങൾ മുൻകടന്നു പോയാൽ പിറകിൽനിന്നും തിരിച്ചടി ലഭിക്കുമെന്നുറപ്പ്’’ -ഫൈനലിെൻറ തലേദിവസം മോർഗൻ പറഞ്ഞു.
വരുംതലമുറക്ക് എന്നെന്നും ഒാർമയിൽ സൂക്ഷിക്കാനും ഭാവിയിൽ പ്രചോദനമാകാനും കിരീടവിജയത്തിന് സാധിക്കുമെന്ന് മോർഗൻ പറഞ്ഞു. 2015ൽ ന്യൂസിലൻഡ് കളിച്ച അതേ രീതിയിലാണ് ഇൗ വർഷം ഇംഗ്ലണ്ട് കളിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.