ലണ്ടൻ: ഫുട്ബാളിലേതിനു സമാനമായി കളിനിയമങ്ങളിലെ കോവിഡ് സ്പെഷൽ ഇളവുകൾ ക്രിക്കറ്റിലും അനുവദിക്കണമെന്ന് ഇംഗ്ലണ്ടിെൻറ ആവശ്യം. വരാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിൽ ഇത് നടപ്പാക്കണമെന്നാവശ്യപ്പെട്ട് ഇ.സി.ബി രാജ്യാന്തര ക്രിക്കറ്റ് കൗൺസിലിനെ (ഐ.സി.സി) സമീപിച്ചു. പാകിസ്താനും വെസ്റ്റിൻഡീസിനുമെതിരെ നടക്കാനിരിക്കുന്ന ടെസ്റ്റ് പരമ്പരകളിൽ സബ്സ്റ്റിറ്റ്യൂഷൻ ഉൾപ്പെടെയുള്ള കാര്യങ്ങളിലാണ് ഇംഗ്ലണ്ട് ഇളവ് ആവശ്യപ്പെട്ടത്.
നിലവിൽ കൺകഷൻ സബ്സ്റ്റിറ്റ്യൂഷൻ മാത്രമാണ് അനുവദിക്കുന്നത്. കളിക്കിടെ കൂട്ടിയിടിയിലോ മറ്റോ പരിക്കേറ്റാൽ മാത്രം അതേ പൊസിഷനിൽ മറ്റൊരു താരത്തെ ഇറക്കാൻ അനുവദിക്കും. എന്നാൽ, മറ്റ് പരിക്കുകളോ അസുഖമോ സംഭവിച്ചാൽ പകരക്കാരന് ഫീൽഡ് ചെയ്യാൻ മാത്രമേ അനുമതിയുള്ളൂ. കോവിഡ് പശ്ചാത്തലത്തിൽ ഇതിൽ ഇളവുവേണമെന്നാണ് ആവശ്യം. കളിക്കിടെ ആർക്കെങ്കിലും അസ്വസ്ഥതകളുണ്ടായാൽ സബ് ആയി ഇറങ്ങുന്നയാൾക്ക് ബാറ്റിനും ബൗളിനും അവസരം നൽകുന്ന രീതിയിൽ താൽക്കാലികമായി പരിഷ്കരിക്കണമെന്ന് ഇ.സി.ബി ആവശ്യപ്പെടുന്നു.
പാകിസ്താനും വിൻഡീസിനുമെതിരായ ടെസ്റ്റ് പരമ്പരയുമായി മുന്നോട്ടുപോവുകയാണ് ഇംഗ്ലീഷ് ക്രിക്കറ്റ് ബോർഡ്. 55 കളിക്കാരോട് പരിശീലനത്തിനിറങ്ങാൻ കഴിഞ്ഞ ദിവസം ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.