അപൂർവ്വ നേട്ടവുമായി ഹാഷിം അംല

ദക്ഷിണാഫ്രിക്കയുടെ ബാറ്റിംങ്​ നെടുംതൂണായ ഹാഷിം അംലക്ക്​ അപൂർവ്വ നേട്ടം. ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 7000 റൺസ്​ തികക്കുന്ന താരമായി മാറിയിരിക്കുകയാണ്​ അംല. ഇന്ന്​ 35ാം പിറന്നാൾ ആഘോഷിക്കുന്ന അംല ഇന്ത്യൻ നായക​ൻ വിരാട്​ കോഹ്​ലിയുടെ റെക്കോർഡ്​ ആണ്​ തകർത്തത്​.

എന്നാൽ അംലയുടെ റൺവേട്ടക്കുള്ള റെക്കോർഡ്​ ഇന്നോ ഇന്നലയോ തുടങ്ങിയതല്ല. അതിവേഗം 7000 റൺസടിച്ചതിന്​ പുറമേ വേഗത്തിൽ 2000, 3000, 4000, 5000, 6000 റൺസുകൾ​ നേടി മുമ്പും ദക്ഷിണാഫ്രിക്കൻ താരം റെക്കോർഡിട്ടിട്ടുണ്ട്​. ദക്ഷിണാഫ്രിക്കക്ക്​ വേണ്ടി ട്രിപ്പിൾ സെഞ്ച്വറിയടിച്ച ഏക താരവും അംലയാണ്​.

Tags:    
News Summary - hashim amla record-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.