ല​യ​ണാ​വാ​ൻ ഗു​ജ​റാ​ത്ത്​

ക്യാപ്റ്റൻ: സുരേഷ് റെയ്ന 
കോച്ച്: ബ്രാഡ് ഹോഡ്ജ്


2016ൽ അരങ്ങേറ്റം (നോക്കൗട്ട്)
തുടക്കക്കാരുടെ ആശങ്കകളൊന്നുമില്ലാതെയായിരുന്നു കഴിഞ്ഞ സീസണിൽ സുരേഷ് റെയ്നയുടെ നേതൃത്വത്തിൽ ഗുജറാത്ത് ലയൺസിെൻറ വരവ്. പ്രാഥമിക റൗണ്ടിൽ ഒമ്പത് ജയവുമായി ഒന്നാം സ്ഥാനക്കാരായി എതിരാളികളെയെല്ലാം അദ്ഭുതപ്പെടുത്തി. എന്നാൽ, നോക്കൗട്ട് റൗണ്ടിൽ അപ്രതീക്ഷിതമായ രണ്ടു തോൽവിയുമായി മടങ്ങാനായിരുന്നു യോഗം. ഇക്കുറിയും അതേ ശരാശരിക്കാരുമായാണ് ഗുജറാത്തിെൻറ വരവ്. കൂറ്റനടിക്കാരൻ ബ്രണ്ടൻ മക്കല്ലവും ആരോൺ ഫിഞ്ചും ബ്രാവോയും ടീമിലുണ്ട്. ടീമെന്ന നിലയിലായിരുന്നു കഴിഞ്ഞ സീസണിലെ കുതിപ്പ്. എടുത്തുപറയാവുന്ന റൺവേട്ടക്കാരില്ല. പക്ഷേ, ഒാരോരുത്തരും പന്തിലും ബാറ്റിലും കാര്യമായ സംഭാവന നൽകി. 

ഇക്കുറി ലേലത്തിലും ഇൗ കരുതലുണ്ടായിരുന്നു. പണമെറിഞ്ഞ് താരങ്ങളെ സ്വന്തമാക്കാതെ മലയാളി താരം ബേസിൽ തമ്പി ഉൾപ്പെടെയുള്ള പ്രാദേശിക കളിക്കാർക്കു പിന്നാലെയായിരുന്നു ലയൺസ്. പ്രധാനപ്പെട്ട ലേലം ഇംഗ്ലണ്ടിെൻറ ജാസൺ റോയ്. കഴിഞ്ഞ സീസണിൽ 18 വിക്കറ്റ് വീഴ്ത്തിയ ധവാൽ കുൽക്കർണിയും 17 വിക്കറ്റ് നേടിയ ബ്രാവോയും ഇക്കുറിയും ടീമിലുണ്ട്. ടെസ്റ്റിലെ ഒന്നാം നമ്പർ ബൗളർ രവീന്ദ്ര ജദേജയുടെ സാന്നിധ്യവും ശ്രദ്ധേയമാവും. 

ടീം ലയൺസ്
ബാറ്റ്സ്മാൻ: സുരേഷ് റെയ്ന, ആരോൺ ഫിഞ്ച്, ബ്രണ്ടൻ മക്കല്ലം, ജാസൺ റോയ്; ജയദേവ് ഷാ, അക്ഷദീപ് സിങ്, ചിരാഗ് സുരി, പ്രതാം സിങ്
ഒാൾറൗണ്ടർ: രവീന്ദ്ര ജദേജ, ഡ്വെയ്ൻ ബ്രാവോ, ജെയിംസ് ഫോക്നർ, ഡ്വെയ്ൻ സ്മിത്ത്; ശുഭം അഗർവാൾ. 
വിക്കറ്റ് കീപ്പർ: ദിനേശ് കാർത്തിക്; ഇശാൻ കിഷൻ.
ബൗളർ: പ്രവീൺ കുമാർ, ആൻഡ്ര്യൂ ടയ്, ധവാൽ കുൽക്കർണി, മൻപ്രീത് ഗോണി; പ്രദീപ് സാങ്വാൻ, ശതാബ് ജഗതി, ഷിവിൽ കൗശിക്, നതു സിങ്, ബേസിൽ തമ്പി, ഷെല്ലി ശൗര്യ, തേജസ് ബറോക.
Tags:    
News Summary - gujarat lions

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 02:12 GMT