കോഴിക്കോട്: ഇന്ത്യന്‍ ടീമിലടക്കം ഇടംനേടിയ മലയാളി താരം സഞ്ജു വി. സാംസണെതിരായ പരാതി അന്വേഷിക്കാന്‍ കേരള ക്രിക്കറ്റ് അസോസിയേഷന്‍ (കെ.സി.എ) സമിതിയെ നിയമിച്ചു. ഗോവക്കെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ പൂജ്യത്തിന് പുറത്തായതിന് ഡ്രസിങ് റൂമിലത്തെി ബാറ്റ് തല്ലിപ്പൊട്ടിച്ചതടക്കമുള്ള പരാതികളാണ് ടീം മാനേജ്മെന്‍റ് കെ.സി.എക്ക് നല്‍കിയ പരാതിയിലുള്ളത്. അനുമതിയില്ലാതെ ടീമില്‍നിന്ന് വിട്ടുനിന്നതും സഞ്ജുവിന്‍െറ പിതാവ് വിശ്വനാഥ് സാംസണ്‍ കെ.സി.എ പ്രസിഡന്‍റ് ടി.സി. മാത്യുവിനെ ഫോണില്‍ തെറിവിളിച്ചെന്ന ആരോപണവും വിവാദമായിട്ടുണ്ട്.
കെ.സി.എ വൈസ്പ്രസിഡന്‍റ് ടി.ആര്‍. ബാലകൃഷ്ണന്‍, മുന്‍ കേരള ക്യാപ്റ്റന്‍ എസ്. രമേശ്, ബി.സി.സി.ഐ മാച്ച് റഫറിയും മുന്‍ രഞ്ജി താരവുമായ പി. രംഗനാഥന്‍, ആലപ്പുഴ ജില്ല ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി. നായര്‍ എന്നിവരാണ് സഞ്ജുവിനെതിരായ പരാതികള്‍ അന്വേഷിക്കുക. ഉടന്‍ റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.
ഗ്രൂപ് സിയില്‍ ജമ്മു കശ്മീരിനെതിരെ ബംഗാളിലെ കല്യാണിയില്‍ നടന്ന 154 റണ്‍സുമായി തുടങ്ങിയ സഞ്ജു ഈ സീസണില്‍ പിന്നീട് മികച്ച ഫോമിലത്തെിയിരുന്നില്ല. ഗോവക്കെതിരെ മുംബൈയില്‍ നടന്ന കളിയില്‍ രണ്ടാം ഇന്നിങ്സില്‍ പൂജ്യത്തിന് പുറത്തായ താരം ഡ്രസിങ് റൂമിലത്തെി ബാറ്റ് തല്ലിപ്പൊട്ടിച്ചെന്നാണ് ഒന്നാമത്തെ ആരോപണം. പിന്നീട് ആരോടും പറയാതെ കടല്‍ത്തീരത്ത് പോയിരുന്നതും അച്ചടക്കലംഘനമായി.
ആന്ധ്രപ്രദേശിനെതിരെ ഗുവാഹതിയില്‍ ഒന്നാം ഇന്നിങ്സില്‍ ‘പൂജ്യ’നായതോടെ ത്രിപുരക്കെതിരെ സഞ്ജുവിനെ പുറത്തിരുത്തിയിരുന്നു. തുടര്‍ന്ന് നാട്ടില്‍ പോകണമെന്ന് സഞ്ജു ആവശ്യപ്പെട്ടതായാണ് അറിയുന്നത്. നേരത്തേയുള്ള പരിക്ക് ഗുരുതരമാകാതിരിക്കാനാണ് നാട്ടിലേക്ക് പോകാന്‍ സമ്മതം ചോദിച്ചെതെന്നാണ് സഞ്ജുവിന്‍െറ പക്ഷം. എന്നാല്‍, നാട്ടില്‍പോകാന്‍ വിസമ്മതിച്ചതിനാല്‍ താരത്തിന്‍െറ പിതാവ് വിശ്വനാഥ് സാംസണ്‍ കെ.സി.എ പ്രസിഡന്‍റിനെ ഫോണില്‍ തെറിവിളിച്ചെന്നും ആരോപണമുണ്ട്.
യുവതാരങ്ങള്‍ക്ക് മാതൃകയാവേണ്ട സഞ്ജുവിന്‍െറ പെരുമാറ്റം വെച്ചുപൊറുപ്പിക്കാനാവില്ളെന്ന അഭിപ്രായമാണ് കെ.സി.എയില്‍ പലര്‍ക്കും. ഐ.പി.എല്‍ താരമായതിനാല്‍ ബി.സി.സി.ഐയും ഇക്കാര്യം ഗൗരവമായി കാണുന്നുണ്ട്. ജമ്മു കശ്മീരിനെതിരായ മത്സരത്തിനുശേഷം പത്തുകളികളില്‍നിന്ന് 180 റണ്‍സ് മാത്രമാണ് സഞ്ജുവിന് നേടാനായത്. കട്ടക്കില്‍ ത്രിപുരക്കെതിരെ കളിക്കുന്ന ടീമിനൊപ്പം സഞ്ജു തുടരുന്നുണ്ട്.
അതേസമയം, ടി.സി. മാത്യുവിനെ തെറിവിളിച്ചിട്ടില്ളെന്നും പരിക്കായതിനാല്‍ ടീമില്‍ ചേര്‍ക്കരുതെന്ന് ആവശ്യപ്പെടുകയായിരുന്നെന്നും സഞ്ജുവിന്‍െറ പിതാവ് പറഞ്ഞു. ഡ്രസിങ് റൂമിലുണ്ടായത് സ്വാഭാവിക പ്രതികരണമാണെന്നും അദ്ദേഹം പറഞ്ഞ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.