ഇന്ത്യക്ക്​ ജയിക്കാൻ 245; മറുപടി തകർച്ചയോടെ

സതാംപ്​ടൺ: ഇംഗ്ലണ്ടിനെതിരായ നാലാം ക്രിക്കറ്റ്​ ടെസ്​റ്റിൽ ഇന്ത്യക്ക്​ 245 റൺസ്​ വിജയലഷ്യം. 260ന്​ എട്ട്​ എന്ന നിലയിൽ നാലാം ദിനം കളിയാരംഭിച്ച ഇംഗ്ലണ്ടിന്​ ശേഷിക്കുന്ന വിക്കറ്റുകൾ 11 റൺസ്​ ചേർക്കുന്നതിനിടെ​ തന്നെ നഷ്​ടമാവുകയായിരുന്നു. ഇംഗ്ലണ്ടി​​െൻറ രണ്ടാമിന്നിങ്​സ്​ സ്​കോറായ 245 റൺസിന്​ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക്​ 17 റൺസെടുക്കുന്നതിനിടെ​ രണ്ട്​ വിക്കറ്റുകൾ നഷ്​ടമായി. ഒാപണർ ലോകേഷ്​ രാഹുലും അഞ്ച്​ റൺസെടുത്ത ചേതേശ്വർ പുജാരയുമാണ്​ പുറത്തായത്​.

ഇന്ത്യക്ക്​ വേണ്ടി മുഹമ്മദ്​ ഷമി 57 റൺസുകൾ വഴങ്ങി നാല്​ വിക്കറ്റുകൾ വീഴ്​ത്തി. ഇഷാന്ത്​ ശർമ രണ്ട്​ വിക്കറ്റുകളും അശ്വിൻ, ബുംറ എന്നിവർ ഒാരോ വിക്കറ്റുകളും വീഴ്​ത്തി. ഇംഗ്ലണ്ടിന്​ വേണ്ടി ജോസ്​ ബട്​ലർ 69 റൺസെടുത്തു. പരമ്പരിയിലുടനീളം മികച്ച പ്രകടനം കാഴ്​ചവെക്കുന്ന സാം കുറാൻ 46 റൺസെടുത്തിരുന്നു. ജോ റൂട്ട്​ (48) കീറ്റൻ ജെന്നിങ്​സ്​ (36) ബെൻ സ്റ്റോക്​സ്​ (30) എന്നിവരും ​ചെറുത്തുനിന്നു.


Tags:    
News Summary - England vs India, 4th Test-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.