ആലപ്പുഴ: ‘അമ്പലപ്പുഴ ഉണ്ണിക്കണ്ണനോട് നീ എന്തുപരിഭവം മെല്ലെ ഒാതി വന്നുവോ...’ എന്ന് തുടങ്ങുന്ന പാട്ട് പാടി സമൂഹമാധ്യമങ്ങളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ ക്രിക്കറ്റ് താരം ധോണിയുടെ മകൾ രണ്ടുവയസ്സുകാരി സിവക്ക് അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് ക്ഷണം.
പ്രശസ്തമായ ഗാനം ഇതര ഭാഷക്കാരിയായ കുട്ടി മലയാളിത്തം ഉൾക്കൊണ്ട് പാടിയത് ആയിരക്കണക്കിന് പേരാണ് കണ്ടത്. ഇതേതുടർന്നാണ് ജനുവരി 14ന് തുടങ്ങുന്ന അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേേത്രാത്സവത്തിൽ അതിഥിയായി പെങ്കടുക്കാൻ സിവയെ ക്ഷണിക്കാൻ ക്ഷേത്ര ഭരണസമിതി തീരുമാനിച്ചത്.ഇക്കാര്യത്തിൽ തീരുമാനമെടുത്ത് തുടർനടപടി ക്ഷേത്ര ഭരണസമിതി തീരുമാനിക്കുമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡൻറ് പ്രയാർ ഗോപാലകൃഷ്ണൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.