Posted On
date_range Updated On
date_range ക്വിൻറൺ ഡികോക്കിന് ദക്ഷിണാഫ്രിക്ക ക്രിക്കറ്റർ പുരസ്കാരം
ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റർ ഒാഫ് ദി ഇയർ പുരസ്കാരം ക്വിൻറൺ ഡികോക്കിന്. ടെസ്റ്റ്, ഏകദിന ക്രിക്കറ്റ് താരമായി തെരഞ്ഞെടുക്കപ്പെട്ടതിനു പിന്നാലെയാണ് മികച്ച താരത്തിനുള്ള ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ അവാർഡ് തേടിയെത്തുന്നത്. ഇൗ വർഷം ഡികോക്കിെൻറ സംഭാവനകൾ മഹത്തരമാണെന്നും ആസ്േട്രലിയക്കെതിരെ നേടിയ 178 റൺസ് നിർണായക ഇന്നിങ്സായിരുന്നുവെന്നും സി.എസ്.എ അറിയിച്ചു. നേരത്തേ ഫാൻസ് വോട്ടിലും താരത്തെ മികച്ച ക്രിക്കറ്ററായി തെരഞ്ഞെടുത്തിരുന്നു. ട്വൻറി20 ക്രിക്കറ്റർ അവാർഡ് ഇംറാൻ താഹിറിനും എക്സലൻസ് അവാർഡ് ടെംബാ ബാവുമക്കും ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.