ബാറ്റ്‌സ്മാന്‍ എറിഞ്ഞ സ്റ്റമ്പ് കൊണ്ട് ഫീല്‍ഡര്‍ മരിച്ചു

ധാക്ക: ബംഗ്ലാദേശില്‍ പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ബാറ്റ്‌സ്മാന്‍ എറിഞ്ഞ സ്റ്റമ്പ് കൊണ്ട് ഫീല്‍ഡര്‍ മരിച്ചു. ഔട്ടായതിന്റെ ദേഷ്യത്തില്‍ ബാറ്റ്‌സ്മാന്‍ ഊരിയെറിഞ്ഞ സ്റ്റമ്പ് കഴുത്തിലും തലയിലും തറച്ചാണ് ഫൈസല്‍ ഹുസൈന്‍ എന്ന 14കാരന്‍ മരിച്ചത്. ചിറ്റഗോങിലാണ് സംഭവം.

ക്ലീന്‍ ബൗള്‍ഡായ ബാറ്റ്‌സ്മാന്‍ ദേഷ്യത്തില്‍ സ്റ്റമ്പ് വായുവിലേക്ക് എറിയുകയായിരുന്നു. വിക്കറ്റിന് തൊട്ടടുത്ത് ഫീല്‍ഡ് ചെയ്യുകയായിരുന്ന ഫൈസലിന്റെ കഴുത്തിലും തലയിലും ചെന്നാണ് സ്റ്റംപ് പതിച്ചത്. ഫൈസലിനെ ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
 

Tags:    
News Summary - Cricket horror: Angry batsman kills fielder with stumps in Bangladesh local game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.