പാക്, അഫ്ഗാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടി

ലണ്ടൻ: ലോകകപ്പ് ക്രിക്കറ്റ് മത്സരത്തിനിടെ പാക്, അഫ്ഗാൻ ആരാധകർ തമ്മിൽ ഏറ്റുമുട്ടി. കളി നടന്ന സ്റ്റേഡിയത്തിന് മു കളിലൂടെ ബലൂചിസ്ഥാൻ മുദ്രാവാക്യങ്ങൾ പ്രദർശിപ്പിച്ച ബാനറുമായി വിമാനം കടന്നുപോയതിന് പിന്നാലെയാണ് ആരാധകർ തമ്മി ൽ സംഘർഷമുണ്ടായത്.
'ജസ്റ്റിസ് ഫോർ ബലൂചിസ്ഥാൻ', 'പാകിസ്താനിൽ ആളുകളെ കാണാതാകുന്നത് അവസാനിപ്പിക്കാൻ സഹായിക്കണം' തുടങ്ങിയ മുദ്രാവാക്യങ്ങളാണ് വിമാനത്തിൽനിന്ന് പ്രദർശിപ്പിച്ചത്. ഇതേച്ചൊല്ലി സ്റ്റേഡിയത്തിന് അകത്തും പുറത്തും അഫ്ഗാന്‍റെയും പാകിസ്ഥാന്‍റെയും ആരാധകർ തമ്മിൽ ഏറ്റുമുട്ടി. ഗാലറിക്കകത്തുനിന്ന് സുരക്ഷ ഉദ്യോഗസ്ഥർ ഇവരെ ഒഴിപ്പിച്ചു. അനുവാദമില്ലാതെയാണ് വിമാനം സ്റ്റേഡിയത്തിന് മുകളിലൂടെ പറന്നതെന്നാണ് റിപ്പോർട്ട്.

ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ ഗ്യാലറി സുരക്ഷാ സംഘവും വെസ്റ്റ് യോർക് ഷൈർ പൊലീസും നടപടി സ്വീകരിച്ചിട്ടുണ്ടെന്ന് ഐ.സി.സി വക്താവ് അറിയിച്ചു. അഫ്ഗാനുമായി അതിർത്തി പങ്കിടുന്ന പാകിസ്ഥാനിലെ ഏറ്റവും വലിയ പ്രവിശ്യയാണ് ബലൂചിസ്ഥാൻ.

Tags:    
News Summary - clash-at-pak-afghan-cricket-world-cup-match-sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.