രവീന്ദ്ര ജഡേജക്ക് എഴു വിക്കറ്റ്; ചെന്നൈയിലും തോറ്റ് ഇംഗ്ലണ്ട്

ചെന്നൈ: ആദ്യം ബാറ്റ് ചെയ്ത് 400 റൺസിന് മുകളിൽ നേടിയിട്ടും തോൽക്കുന്ന മുംബൈയിലെ പതിവ് ചെന്നൈയിലും ആവർത്തിച്ച് ഇംഗ്ലണ്ട്. കരുൺ നായരുടെ ട്രിപ്പിൾ െസഞ്ച്വറി നേട്ടത്തിനു പിന്നാലെ രവീന്ദ്ര ജഡേജയുടെ ഏഴ് വിക്കറ്റ് പ്രകടനത്തോടെ അഞ്ചാം ടെസ്റ്റിൽ സൂപ്പർജയവുമായി ഇന്ത്യ. ഇന്നിങ്സിനും 75 റൺസിനുമായിരുന്നു ഇന്ത്യൻ വിജയം. അവസാന ദിനമായ ഇന്ന് സമനിലയിലേക്ക് ബാറ്റ് വീശിയ ഇംഗ്ലീഷുകാർ 207 റൺസെടുക്കുന്നതിനിടെ എല്ലാവരും പുറത്തായി. ചെന്നൈയിലെ വിജയത്തോടെ ഇന്ത്യ പരമ്പര 4-0ത്തിന് തൂത്തുവാരി. സ്കോർ ഇംഗ്ലണ്ട് 477, 207  ഇന്ത്യ 759 ഡിക്ലയേർഡ്.

ജോ റൂട്ടിനെതിരെ അപ്പീൽ ചെയ്യുന്ന ജഡേജ
 


477 റൺസ് ഒന്നാം ഇന്നിങ്സിൽ എടുത്ത ടീം രണ്ടാം ഇന്നിങ്സിൽ ഉച്ചഭക്ഷണത്തിന് പുറപ്പെടുന്നതിന് മുമ്പ് വിക്കറ്റൊന്നും നഷ്ടപ്പെടാതെ 93 റൺസെന്ന നിലയിലായിരുന്നു. മത്സരം സമനിലയിലേക്ക് എന്ന് തോന്നിച്ച നിമിഷങ്ങൾ. ഒടുവിൽ വൈകുന്നേരത്തോടെ എല്ലാം മാറിമറിഞ്ഞു, മുംബൈയിലെ തനിയാവർത്തനം തമിഴ്മണ്ണിലും ആവർത്തിച്ചു. ഒമ്പത് ഒാവർ അകലെ സമനിലക്കായുള്ള സാധ്യത നിൽക്കവെയാണ് ഇംഗ്ലീഷ് സംഘം തോറ്റമ്പിയത്. 48.2 ഒാവറിൽ 104 റൺസ് ചേർക്കുന്നതിനിടെയാണ് എല്ലാവരും പുറത്തായത്.

 

മൊയീൻ അലിയുടെ ബാറ്റിങ്
 


രവീന്ദ്ര ജഡേജ ഒരു ടെസ്റ്റ് ഇന്നിംഗ്സിൽ ആദ്യമായാണ് ഏഴു വിക്കറ്റ് നേട്ടം തികക്കുന്നത്. 25 ഒാവറിൽ 48 റൺസ് മാത്രം വിട്ടുകൊടുത്താണ് ജഡേജ ഏഴ് വിക്കറ്റ് വീഴ്ത്തിയത്. എന്നത്തേയും താരം അശ്വിന് ചെന്നൈയിൽ വിക്കറ്റൊന്നും ലഭിച്ചില്ല. നേരത്തേ നാല് വിക്കറ്റ് നഷ്ടത്തിൽ 167 റൺസെന്ന നിലയിലായിരുന്നു ഇംഗ്ലണ്ട്. പരമ്പരയിലെ അവസാന മത്സരം തോൽക്കാതെ മാനം കാക്കുകയെന്ന ലക്ഷ്യത്തിലേക്ക് ഇംഗ്ലീഷ് സംഘം ബാറ്റ് വീശുന്ന സമയത്താണ് രവീന്ദ്ര ജഡേജ അവതരിക്കുന്നത്.


കനത്ത പ്രതിരോധത്തിലൂന്നി കളിച്ച ഒാപണിങ് സഖ്യം അലിസ്റ്റർ കുക്കും(134 പന്തിൽ 49) കീറ്റോൺ ജെന്നിങ്സും(121 പന്തിൽ 54) 103 റൺസിൻെറ ഒന്നാമിന്നിങ്സ് കൂട്ടുകെട്ട് ഉയർത്തിയാണ് മടങ്ങിയത്. പിന്നീടെത്തിയ ജോ റൂട്ടും (6) ജോണി ബെയർസ്റ്റോയും (1)  പ്രതിരോധത്തിൽ കളിക്കാൻ ശ്രമിച്ചെങ്കിലും അധികം ആയുസ്സുണ്ടായിരുന്നില്ല. മൊയീൻ അലി (32)യും ബെൻസ്റ്റോക്കും(13) ക്രീസിൽ നിലയുറപ്പിക്കാൻ ശ്രമിച്ചെങ്കിലും ജഡേജ അതിന് സമ്മതിച്ചില്ല. ഇരവരുടെയും വിക്കറ്റ് നഷ്ടപ്പെട്ടതാണ് ഇംഗ്ലീഷ് തോൽവിക്ക് കാരണമായത്.  ലിയാം ഡാവ്സൺ (0), ആദിൽ റാഷിദ് (2) സ്റ്റുവർട്ട് ബ്രോഡ്(1), ജോക്ക് ബാൾ എന്നിവരും ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നു വീണു. ജോസ് ബട്ടല്ർ(6) പുറത്താകാതെ നിന്നു.

Tags:    
News Summary - chennai test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.