വര്‍ദയൊഴിഞ്ഞു; അഞ്ചാം ടെസ്റ്റ് നാളെ മുതൽ

ചെന്നൈ: വര്‍ദ ചുഴലിക്കാറ്റ് വിതച്ച ദുരിതത്തിനിടെ ചെന്നൈയില്‍ ഇന്ത്യ ഇംഗ്ളണ്ട് അഞ്ചാം ടെസ്റ്റിന് വെള്ളിയാഴ്ച തുടക്കം. നഗരത്തിന്‍െറ മിക്ക ഭാഗങ്ങളിലും ചുഴലിക്കാറ്റ് ബാധിച്ചെങ്കിലും മത്സരം നടക്കുന്ന എം.എ. ചിദംബരം സ്റ്റേഡിയത്തില്‍ പ്രശ്നങ്ങളില്ളെന്ന് തമിഴ്നാട് ക്രിക്കറ്റ് അസോസിയേഷന്‍ അറിയിച്ചതോടെയാണ് മത്സരം നടക്കുന്നതില്‍ സ്ഥിരീകരണമുണ്ടായത്. വര്‍ദ ചുഴലിക്കാറ്റ് ശക്തമായതോടെ നേരത്തെ മത്സരവേദിമാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. നേരത്തെ അഞ്ചു മത്സരങ്ങളില്‍ ഇന്ത്യ മൂന്നെണ്ണത്തില്‍ വിജയിച്ച് പരമ്പര കരസ്ഥമാക്കിയിരുന്നു. മഴമൂലം പിച്ചിലുണ്ടായ നനവ് പൂര്‍ണമായി ഇല്ലാതാക്കാന്‍ സ്റ്റേഡിയത്തിലെ ജോലിക്കാര്‍ ശ്രമിച്ചുവരുകയാണെന്നും സ്റ്റേഡിയത്തിന്‍െറ കാര്യത്തില്‍ തൃപ്തനാണെന്നും ബി.സി.സി.ഐ ദക്ഷിണ വിഭാഗം സൂപ്രണ്ട് പി.ആര്‍. വിശ്വാനന്ദന്‍ പറഞ്ഞു.
 
Tags:    
News Summary - chennai test

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.