Posted On
date_range Updated On
date_range ക്രിക്കറ്റ് അസോസിയേഷൻ അഴിമതി; ഫാറൂഖ് അബ്ദുള്ളക്കെതിരെ കുറ്റപത്രം സമർപിച്ചു
ശ്രീനഗർ: സംസ്ഥാന ക്രിക്കറ്റ് അസോസിയേഷനിലെ അഴിമതി കേസിൽ ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുള്ളക്കെതിരെ സി.ബി.ഐ കുറ്റപത്രം സമർപിച്ചു. ജനുവരിയിൽ സി.ബി.ഐ അദ്ദേഹത്തിൻറെ മൊഴിയെടുത്തിരുന്നു.
ജമ്മു കശ്മീർ ഹൈകോടതി ഉത്തരവിനെത്തുടർന്ന് 2015ലാണ് സി.ബി.ഐ ഈ കേസ് ഏറ്റെടുക്കുന്നത്. 2002 -2011 കാലഘട്ടത്തിൽ ജമ്മു കശ്മീർ ക്രിക്കറ്റ് അസോസിയേഷന് ബി.സി.സി.ഐ 112 കോടി രൂപ നൽകിയിരുന്നു. ഇതിൽ 43.69 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ് ഇവർക്കെതിരായ കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.