മാഞ്ചസ്റ്റർ: ലോകകപ്പിൽ ഏറ്റവും ആവേശം നിറഞ്ഞൊരു മത്സരമായിരുന്നു ഞായറാഴ്ച മാഞ്ചസ ്റ്ററിലെ വിൻഡീസ്-ന്യൂസിലൻഡ് മത്സരം. 49ാം ഒാവർ വരെ ആവേശം നിന്ന മത്സരത്തിനൊടുവിൽ കി വീസ് അഞ്ചു റൺസിന് ജയിക്കുകയായിരുന്നു. പരാജയം ഉറപ്പിച്ച് കരീബിയൻ താരങ്ങൾ പവിലി യനിലേക്ക് മടങ്ങിയപ്പോൾ വെടിക്കെട്ട് ബാറ്റിങ്ങുമായി കളിയെ അതിനാടകീയതയിലേക്കു ക ൊണ്ടുവന്ന കാർലോസ് ബ്രാത്വെയ്റ്റിെൻറ സെഞ്ച്വറി ലോകകപ്പിലെ ഏറ്റവും മികച്ച ഇന്നിങ്സ ുകളിലൊന്നാണ്.
‘‘ആ സെഞ്ച്വറി എനിക്ക് ദുഃഖവും സന്തോഷവും ഒരുമിച്ച് നൽകുന്നു’’ എന്നാണ് മത്സരശേഷം ബ്രാത്വെയ്റ്റ് പറഞ്ഞത്. വിജയത്തിലെത്തിക്കാതെ പോയതിൽ അതീവ ദുഃഖമുണ്ട്. എന്നിലെ ബാറ്റ്്സ്മാനിൽ ആത്മവിശ്വാസം കൂട്ടിയിട്ടുമുണ്ട് എന്ന് ബ്രാത്വെയ്റ്റ് പറയുന്നു. ‘‘ഞങ്ങൾ പരാജയം ഉറപ്പിച്ചിടത്തുനിന്നാണ് കാർലോസ് പ്രതീക്ഷ വാനോളമുയർത്തിയത്’’ -മത്സരശേഷം വിൻഡീസ് നായകൻ ജാസൻ ഹോൾഡർ പറഞ്ഞു.
കിവീസ് നായകൻ കെയിൻ വില്യംസൺ ഒരിക്കൽ കൂടി നേടിയ സെഞ്ച്വറിയുടെ ബലത്തിൽ 292 റൺസ് വിജയലക്ഷ്യമാണ് വിൻഡീസിന് മുന്നിൽ വെച്ചത്. ഒാരോ റൺസ് വീതമെടുത്ത് വിൻഡീസ് ഒാപണർ ഷായ് ഹോപ്പും നിക്കോളസ് പുരാനും മടങ്ങിയതോടെ ക്രിസ് ഗെയിലും (87) ഹെറ്റ്മയറും (54) ചേർന്നാണ് വിൻഡീസിനെ കരകയറ്റിയത്. ഈ കൂട്ടുകെട്ട് തകർന്നതോടെ അപകടത്തിലായ ടീമിനെ ആറാമനായി ഇറങ്ങിയ കാർലോസ് ബ്രാത്വെയ്്റ്റ് ഒറ്റക്ക് മുന്നോട്ടുകൊണ്ടുപോകുകയായിരുന്നു.
ഒരു വിക്കറ്റ് മാത്രം കൈയിലിരിക്കെ അവസാന മൂന്ന് ഒാവറിൽ ജയിക്കാൻ വേണ്ടത് 33 റൺസ്. മാറ്റ് ഹെൻറിയുടെ ആദ്യ പന്തിൽ രണ്ടു റൺസ് നേടി. അടുത്ത മൂന്നു പന്തും നിലം തൊടാതെ പറന്നു. സിക്സ്..!, അഞ്ചാമത്തെ പന്തിൽ ഫോർ. അവസാന പന്തിൽ ഒരു റൺസെടുത്ത് സ്ട്രൈക്കും കൈയിലാക്കി. 25 റൺസാണ് ആ ഒാവറിൽ പിറന്നത്. പിന്നീട് വേണ്ടത് 12 ബാളിൽ വെറും എട്ട് റൺസ്.
നീഷാമിെൻറ ആ ഒാവറിലെ ആദ്യ മൂന്നു പന്തിലും റൺസെടുക്കാനായില്ല. നാലാം പന്തിൽ രണ്ടു റൺസെടുത്ത് ബ്രാത്വെയ്റ്റ് സെഞ്ച്വറി തികച്ചു. ഏഴു പന്ത് ബാക്കിനിൽക്കെ ആറ് റൺസ് മാത്രം. നീഷാമിെൻറ അവസാന പന്തിൽ ലോങ് ഒാണിൽ സിക്സർ പറത്താനുള്ള ശ്രമം, ബൗണ്ടറിക്കരികിൽ ബോൾട്ടിെൻറ കൈയിൽ പന്ത് വിശ്രമിച്ചതോടെ കരീബിയൻ ആവേശം അഞ്ചു റൺസകലെ വീണു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.