നീല്‍ ബ്രോമിന് സെഞ്ച്വറി, ന്യൂസിലന്‍ഡിന് ജയം;  പരമ്പര

നെല്‍സണ്‍: ബംഗ്ളാദേശിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിലും ന്യൂസിലന്‍ഡിന് വിജയം. 67 റണ്‍സിനാണ് സന്ദര്‍ശകരെ ന്യൂസിലന്‍ഡ് തറപറ്റിച്ചത്. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര ആതിഥേയര്‍ സ്വന്തമാക്കി. സ്കോര്‍: ന്യൂസിലന്‍ഡ്-251, ബംഗ്ളാദേശ്- 184.

ടോസ് നേടിയ ബംഗ്ളാദേശ് ന്യൂസിലന്‍ഡിനെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ബാറ്റ്സ്മാന്‍ നീല്‍ ബ്രോമിന്‍െറ പുറത്താകാതെയുള്ള സെഞ്ച്വറിയുടെ ബലത്തിലാണ് (109) 251 റണ്‍സ് എന്ന സാമാന്യം ഉയര്‍ന്ന സ്കോര്‍ ആതിഥേയര്‍ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ സന്ദര്‍ശകര്‍ എളുപ്പം തകര്‍ന്നടിഞ്ഞു. ഓപണര്‍ ഇംറുല്‍ ഖൈസും (59) സാബിര്‍ റഹ്മാനും (38) ബംഗ്ളാദേശ് നിരയില്‍ പൊരുതിയെങ്കിലും മധ്യനിര പൂര്‍ണമായി പരാജയപ്പെട്ടതോടെ സ്കോര്‍ 184ന് അവസാനിക്കുകയായിരുന്നു. 
 
Tags:    
News Summary - bangladesh new zealand

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.