Posted On
date_range Updated On
date_range നാലാം ഏകദിനം നാളെ; അക്സർ പേട്ടൽ കളിച്ചേക്കും
ബംഗളൂരു: കങ്കാരുപ്പടയെ മൂന്ന് ഏകദിനത്തിലും തോൽപിച്ച് െഎ.സി.സി റാങ്കിങ്ങിൽ ഒന്നാം സ്ഥാനം പിടിച്ചെടുത്ത കോഹ്ലിയും സംഘവും നാലാം മത്സരത്തിന് വ്യാഴാഴ്ച ചിന്നസാമി സ്റ്റേഡിയത്തിൽ പാഡണിയും. ബാറ്റിങ്ങിലും ബൗളിങ്ങിലും മികവുതെളിയിച്ച ഇന്ത്യ, പരമ്പരയുറപ്പിച്ച് പൂർണ ആത്മവിശ്വാസത്തോടെയാണ് മത്സരത്തിനെത്തുന്നത്. എന്നാൽ, ചരിത്രത്തിൽ ഇതുവരെയില്ലാത്ത പ്രതിസന്ധിയിലായ ആസ്േട്രലിയക്ക് മാനം കാക്കാൻ ഇത്തവണയെങ്കിലും വിജയിച്ചേ തീരൂ.
ഒാൾറൗണ്ടർ രവീന്ദ്ര ജഡേജയെ ഒഴിവാക്കി അടുത്ത രണ്ടു മത്സരങ്ങളിലേക്ക് അക്സർ പേട്ടലിനെ തിരിച്ചുവിളിച്ചിട്ടുണ്ട്. ജദേജയെ ഒഴിവാക്കിയാണ് ആദ്യ മൂന്ന് ഏകദിനങ്ങൾക്കുള്ള ടീമിനെ പ്രഖ്യാപിച്ചത്. എന്നാൽ, അകസ്ർ പേട്ടലിന് പരിക്കേറ്റതു കാരണം ജദേജയെ തിരിച്ചുവിളിച്ചു. എങ്കിലും ഒരു കളിയിലും ഇടം ലഭിച്ചില്ല.
പരമ്പര ഉറപ്പിച്ചതിനാൽ ചില പരീക്ഷണങ്ങളുമായിട്ടായിരിക്കും ഇന്ത്യൻ ടീം കളത്തിലെത്തുന്നത്. ആദ്യ മൂന്ന് മത്സരത്തിലും അവസരം ലഭിക്കാത്ത ലോകേഷ് രാഹുൽ അന്തിമ ടീമിലുണ്ടായേക്കുമെന്നാണ് സൂചന.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.