Posted On
date_range Updated On
date_range ഇറങ്ങിയത് കൂവലേറ്റ്; കളംവിട്ടത് കൈയടി വാങ്ങി
അഡലെയ്ഡ്: രണ്ടാം ടെസ്റ്റില്‍ പന്തില്‍ കൃത്രിമം കാട്ടിയെന്നാരോപിച്ച് പിഴ ഏറ്റുവാങ്ങിയ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ഫാഫ് ഡുപ്ളസി മൂന്നാമത്തെയും അവസാനത്തെയും ക്രിക്കറ്റ് ടെസ്റ്റില്‍ ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ആസ്ട്രേലിയന്‍ കാണികള്‍ കൂവിയാണ് സ്വീകരിച്ചത്. ആസ്ട്രേലിയക്കെതിരെ തകര്‍ച്ചയില്‍നിന്ന് കരകയറ്റിയ സെഞ്ച്വറിയുമായി കളംവിട്ട ഡുപ്ളസിയെ അതേ കാണികള്‍ കൈയടിച്ച് അഭിനന്ദിച്ചു. ഡേ-നൈറ്റ് ടെസ്റ്റില്‍ 118 റണ്‍സുമായി പുറത്താവാതെ നിന്ന ഡുപ്ളസിയുടെ ശതകമികവില് ഒന്നാം ദിനം ദക്ഷിണാഫ്രിക്ക ഒമ്പത് വിക്കറ്റിന് 259 റണ്‍സ് എന്നനിലയില്‍ ഇന്നിങ്സ് ഡിക്ളയര്‍ ചെയ്തു.
കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 14 എന്ന നിലയിലാണ് ഓസീസ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഓപണര്‍ സ്റ്റീഫന്‍ കുക്ക് 40ഉം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് 24ഉം റണ്‍സ് നേടി.
കളിനിര്‍ത്തുമ്പോള്‍ വിക്കറ്റ് നഷ്ടമാവാതെ 14 എന്ന നിലയിലാണ് ഓസീസ്. ദക്ഷിണാഫ്രിക്കന്‍ നിരയില്‍ ഓപണര്‍ സ്റ്റീഫന്‍ കുക്ക് 40ഉം വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡികോക്ക് 24ഉം റണ്‍സ് നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.