ന്യൂഡൽഹി: മലയാളിതാരങ്ങളായ സി.കെ. വിനീത്, അനസ് എടത്തൊടിക, ടി.പി. രഹനേഷ് എന്നിവർ ഏഷ്യാകപ്പ് ഫുട്ബാൾ യോഗ്യതമത്സരങ്ങൾക്കു
ടീം ക്യാമ്പ് മാർച്ച് 12ന് മുംബൈയിൽ ആരംഭിക്കുമെന്ന് കോച്ച് അറിയിച്ചു. യാംഗോനിന് സമാനമായ കാലാവസ്ഥ പരിഗണിച്ചാണ് മുംബൈയെ തെരഞ്ഞെടുത്തതെന്ന് കോച്ച് പറഞ്ഞു. നാല് പുതുമുഖതാരങ്ങൾക്കും അവസരം നൽകി. നിഷു കുമാർ, സുഭാശിഷ് ബോസ്, ജെറി ലാൽ റിൻസുവാല, മിലാൻ സിങ് എന്നിവരാണ് പുതുമുഖങ്ങൾ. ഇന്ത്യൻ സൂപ്പർലീഗിലെ മികച്ച പ്രകടനമാണ് മലയാളിതാരങ്ങൾക്ക് ക്യാമ്പിലേക്ക് വഴിയൊരുക്കിയത്. സുനിൽ ഛെത്രി, ജെജെ ലാൽപെഖ്ലുവ, റോബിൻസിങ്, സുബ്രതപാൽ, അമരീന്ദർസിങ്, അർണബ് മൊണ്ഡൽ, നാരായൺദാസ്, മുഹമ്മദ് റഫീഖ് എന്നിവരും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.