മാറ്റമില്ലാതെ അശ്വിനും ഇന്ത്യയും

ദുബൈ: ഐ.സി.സി ടെസ്റ്റ് റാങ്കിങ്ങില്‍ മാറ്റമില്ലാതെ ഇന്ത്യയും ആര്‍. അശ്വിനും. ടീം റാങ്കിങ്ങില്‍ പാകിസ്താനും ആസ്ട്രേലിയക്കും മുകളിലായി 115 റേറ്റിങ് പോയന്‍േറാടെ ഇന്ത്യയാണ് ഒന്നാമത്. ടെസ്റ്റില്‍ ഏറ്റവും വേഗത്തില്‍ 200 വിക്കറ്റ് തികക്കുന്ന രണ്ടാമനായിമാറിയ അശ്വിന്‍ ബൗളര്‍മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുതന്നെയുണ്ട്. ദക്ഷിണാഫ്രിക്കയുടെ ഡെയ്ല്‍ സ്റ്റെയിന്‍ രണ്ടും ഇംഗ്ളണ്ടിന്‍െറ ജെയിംസ് ആന്‍ഡേഴ്സണ്‍ മൂന്നും സ്ഥാനത്താണ്. രവീന്ദ്ര ജദേജ ഏഴാം സ്ഥാനത്തുണ്ട്. ഓള്‍റൗണ്ടര്‍ പട്ടികയിലും അശ്വിന്‍ തന്നെ ഒന്നാമത്. ബാറ്റ്സ്മാന്മാരില്‍ എ.ബി. ഡിവില്ലിയേഴ്സാണ് ഒന്നാമത്. വിരാട് കോഹ്ലി രണ്ടും രോഹിത് ശര്‍മ ഒമ്പതും സ്ഥാനക്കാരായി പത്തില്‍ ഇടംനേടി.
Tags:    
News Summary - ashwin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.