സു​​പ്രീംകോടതി നിർദേശം പാലിച്ചില്ല; അമിത്​ ഷായും മകനും ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷൻ തലപ്പത്ത്​ തുടരുന്നു

ന്യൂഡൽഹി: മൂന്നു വർഷം ക്രിക്കറ്റ്​ അസോസിയേഷൻ നേതൃത്വം വഹിച്ചവർ പദവി ഒഴിയണമെന്ന സുപ്രീംകോടതി നിർദേശം വന്ന്​ ഒരു വർഷമായിട്ടും ഗുജറാത്ത്​ ക്രിക്ക​റ്റ്​ അസോസിയേഷൻ ​പ്രസിഡൻറ്​ സ്​ഥാനത്ത്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത്​ ഷായും ജോയൻറ്​ സെക്രട്ടറി സ്​ഥാനത്ത്​ മകൻ ജയ്​ ഷായും തുടരുന്നു. ലോധ കമ്മിറ്റി നിർദേശപ്രകാരം 2016നാണ്​  അസോസിയേഷൻ തലപ്പത്ത്​ മൂന്നു വർഷം നിന്നവർ പൂർണമായും മാറിനിൽക്കണമെന്ന്​ സുപ്രീംകോടതി ആവശ്യപ്പെട്ടത്​. 2009 മ​ുതൽ 2014വരെ ഗുജറാത്ത്​ ക്രിക്കറ്റ്​ അസോസിയേഷൻ വൈസ്​ പ്രസിഡൻറായ അമിത്​ ഷാ 2014 മുതലാണ്​ പ്രസിഡൻറായി തെരഞ്ഞെടുക്കപ്പെട്ടത്​. മകൻ ജയ്​ ഷായും 2013 മുതൽ അസോസിയേഷ​​െൻറ ജോയൻറ്​ സെക്രട്ടറി സ്​ഥാനത്തുണ്ട്​.

മോദി അധികാരത്തിൽ വന്നതിനുശേഷം ജയ് ​ ഷായുടെ കമ്പനിക്കുണ്ടായ വളർച്ചയുടെ വാർത്ത പുറത്തുവിട്ട ‘ദ​ വയർ’ ഒാൺലൈൻ പോർട്ടൽ തന്നെയാണ്​ അമിത്​ ഷായും മകനുമടക്കം ക്രിക്കറ്റ്​ അസോസിയേഷൻ തലപ്പത്ത്​ നിയമവിരുദ്ധമായി തുടരുന്ന വാർത്തയും കൊണ്ടുവന്നത്​. കൂടാതെ, പൊതുപ്രവർത്തകരും അസോസിയേഷൻ തലപ്പത്ത്​ ഇരിക്കരുതെന്ന സു​​പ്രീംകോടതി നിർദേശമുണ്ട്​. കഴിഞ്ഞ ആഗസ്​റ്റിൽ അമിത്​ ഷായെ രാജ്യസഭാംഗമായി തെരഞ്ഞെടുത്തിരുന്നു. ഇൗ നിർദേശവും ലംഘിച്ചാണ്​ അമിത്​ ഷാ സ്​ഥാനത്ത്​ തുടരുന്നത്​. സംഭവത്തിൽ ജയ്​ ഷായുടെ പ്രതികരണം തേടിയ ‘ദ വയറി’ന്​ ത​​െൻറ നി​യമ ഉപ​േദശകൻ യുക്​തമായ മറുപടി അയക്കും എന്നായിരുന്നു. 
Tags:    
News Summary - Amit Shah, Son Jay Shah Flout Supreme Court Guidelines at Cricket Body -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.