ലണ്ടൻ: ടെസ്റ്റ് ക്രിക്കറ്റിലെ റെക്കോഡുകൾ ഒന്നൊന്നായി തകർക്കുന്ന ഇംഗ്ലണ്ടിെൻറ അലിസ്റ്റർ കുക്ക് മറ്റൊരു റെക്കോഡിനൊപ്പമെത്തി. പാകിസ്താനെതിരായ ആദ്യ ടെസ്റ്റിൽ കളത്തിലിറങ്ങിയതോടെ രാജ്യത്തിനുവേണ്ടി തുടര്‍ച്ചയായി ഏറ്റവുമധികം ടെസ്റ്റ് മത്സരങ്ങള്‍ കളിക്കുകയെന്ന ഓസീസ് ഇതിഹാസതാരം അലന് ബോര്‍ഡറുടെ അപൂർവ നേട്ടത്തിനൊപ്പം എത്തിയിരിക്കുകയാണ് ഇംഗ്ലീഷ് ഒാപണർ.
153 ടെസ്റ്റുകളാണ് ഇരുവരും അവരവരുടെ രാജ്യത്തിനുവേണ്ടി തുടര്‍ച്ചയായി കളിച്ചത്. ബോർഡർ വിരമിച്ച് 24 വർഷങ്ങൾക്ക് ശേഷമാണ് കുക്കിെൻറ നേട്ടം. 1979-94 കാലഘട്ടത്തിലായിരുന്നു ബോര്‍ഡറുടെ റെക്കോഡ്. റെക്കോഡിനൊപ്പമെത്തിയ കുക്കിനെ അലന് ബോര്‍ഡര്‍ അഭിനന്ദനങ്ങള്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.