മുംബൈ ഓൾറൗണ്ടറും മലയാളിയുമായ അഭിഷേക്​ നായർ ക്രിക്കറ്റ്​ മതിയാക്കി

മുംബൈ: മുംബൈ ഓൾറൗണ്ടറും മലയാളിയുമായ അഭിഷേക്​ നായർ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റ്​ മതിയാക്കി. മൂന്ന്​ ഏകദിനങ് ങളിൽ ഇന്ത്യയെ പ്രതിനിധാനംചെയ്​ത അഭിഷേക്​ ഫസ്​റ്റ്​ ക്ലാസ്​ ക്രിക്കറ്റിൽ മുംബൈക്കായി നടത്തിയ മികച്ച പ്രകടനങ്ങളുടെ പേരിലാണ്​ ഓർമിക്കപ്പെടുന്നത്​. ​103 ഫസ്​റ്റ്​ക്ലാസ്​ മത്സരങ്ങളിൽ ജഴ്​സിയണിഞ്ഞ അഭിഷേക്​ 5749 റൺസ്​ സ്​കോർ ചെയ്യുകയും 173 വിക്കറ്റ്​ വീഴ്​ത്തുകയും ചെയ്​തു. മുംബൈ​ ടീമിനെ കൂടാതെ പുതുച്ചേരിക്കായും രഞ്​ജി ട്രോഫി കളിച്ചു.

തിരുവനന്തപുരം വട്ടിയൂർക്കാവ് ലക്ഷ്‌മിമന്ദിരത്തിൽ ലേഖയുടെയും ഒറ്റപ്പാലം സ്വദേശി മോഹൻനായരുടെയും മകനായ അഭിഷേക്​ തെലങ്കാനയിലെ സെക്കന്ദരാബാദിലാണ്​ ജനിച്ചത്​. ഐ.പി.എല്ലിൽ മുംബൈ ഇന്ത്യൻസ്​, കിങ്​സ്​ ഇലവൻ പഞ്ചാബ്​, രാജസ്​ഥാൻ റോയൽസ്​ എന്നീ ടീമുകൾക്കായി കളിച്ചു. കൊൽക്കത്ത നൈറ്റ്​ റൈഡേഴ്​സി​​െൻറ അസിസ്​റ്റൻറ്​ കോച്ചി​​െൻറ റോളിലാകും ഇനി 36കാരനെ കാണാനാകുക.

Tags:    
News Summary - Abhishek Nayar Announces Retirement From First-Class Cricket

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.