തീരുമാനം മാറ്റി; പാകിസ്താനുമായി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്ന് ബി.സി.സി.ഐ

തിരുവനന്തപുരം: പാകിസ്താനുമായി ക്രിക്കറ്റ് ബന്ധം ഇനിയുണ്ടാകില്ലെന്ന പ്രസ്താവന തിരുത്തി ബി.സി.സി.ഐ. പാക് ടീമുമായി ഇന്ത്യ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റില്‍ കളിക്കുമെന്നു ബി.സി.സി.ഐ പ്രസിഡന്റ് അനുരാഗ് താക്കൂര്‍ വ്യക്തമാക്കി. ഐ.സി.സിയുടെ സമ്മര്‍ദ്ദം കാരണമാണ് തീരുമാനം. 2017ൽ ഇംഗ്ലണ്ടിലാണ് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂർണമെന്റ് നടക്കുന്നത്.

വിവിധോദ്ദേശ്യ സ്റ്റേഡിയം കൊണ്ടുകാര്യമില്ലെന്നും ക്രിക്കറ്റിനുമാത്രമായി സ്റ്റേഡിയം ലഭിച്ചാൽ മാത്രമേ കേരളത്തിൽ അന്താരാഷ്ട്ര മത്സരം നടത്താനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി. കേരള ക്രിക്കറ്റ് അസോസിയേഷൻ ഇതിനായി ശ്രമങ്ങൾ നടത്തണം. ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനെ തിരഞ്ഞെടുക്കുന്നതിനായി ചുരുക്കപ്പട്ടിക തയാറാക്കിയപ്പോൾ അനിൽ കുംബ്ലെക്കാണ് എല്ലാവരും മികവിൻെറ മുൻഗണന നൽകിയതെന്നും താക്കൂർ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.