ഹൈദരാബാദ്: വിനു മങ്കാദ് ട്രോഫിക്ക് വേണ്ടിയുള്ള അണ്ടര്‍ 19 ക്രിക്കറ്റ് ടൂര്‍ണമെന്‍റില്‍ കര്‍ണാടകക്കെതിരെ കേരളത്തിന് ഏഴു റണ്‍സ് ജയം. എ.ഒ.സി സ്റ്റേഡിയത്തില്‍ നടക്കുന്ന ടൂര്‍ണമെന്‍റില്‍ ടോസ് നഷ്ടമായിട്ടും ആദ്യം ബാറ്റിങ്ങിന് അവസരം ലഭിച്ച കേരളം 48 ഓവറില്‍ 203 റണ്‍സെടുത്തപ്പോള്‍ കര്‍ണാടകക്ക് ഒമ്പതു വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സെടുക്കാനേ ആയുള്ളൂ. കേരളത്തിനായി എഫ്. ഫാനൂസ് രണ്ടു വിക്കറ്റും കെ.എസ്. വിവേക്, ഡാരില്‍ ഫെരാറിയോ, സിജിമോന്‍ ജോസഫ് എന്നിവര്‍ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി. 65 റണ്‍സടിച്ച ഓപണര്‍ എസ്.കെ. രോഹിത്തിന്‍െറ ബാറ്റിങ്ങാണ് കേരളത്തിന് തരക്കേടില്ലാത്ത സ്കോര്‍ സമ്മാനിച്ചത്. ക്യാപ്റ്റന്‍ സിജിമോന്‍ ജോസഫ് (35), അര്‍ജുന്‍ അജി (20), ആനന്ദ് കൃഷ്ണന്‍ (19), സചിന്‍ സുരേഷ് (19) എന്നിവരാണ് കേരള ബാറ്റിങ്ങില്‍ തിളങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.