ഇംഗ്ളണ്ടിന്‍െറ വനിതാ ക്രിക്കറ്റ് ക്യാപ്റ്റന്‍ ചാര്‍ലോട്ട് എഡ്വാര്‍ഡ്സ് വിരമിച്ചു

ലണ്ടന്‍: 20 വര്‍ഷത്തോളം ഇംഗ്ളണ്ടിന്‍െറ വനിതാ ക്രിക്കറ്റ് ക്യാപ്റ്റനായിരുന്ന ചാര്‍ലോട്ട് എഡ്വാര്‍ഡ്സ് വിരമിച്ചു. ഏകദിന ലോകകപ്പ്, ട്വന്‍റി20 ലോകകപ്പ്, ആഷസ് പരമ്പര എന്നിവയിലെല്ലാം എഡ്വാര്‍ഡ്സിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളണ്ട് ചാമ്പ്യന്മാരായിട്ടുണ്ട്. 309 മത്സരങ്ങളില്‍ ടീമിനെ നയിച്ച 36കാരി 10000 റണ്‍സിന് മുകളില്‍ നേടിയിട്ടുണ്ട്.ഇംഗ്ളണ്ടിനു വേണ്ടി കളിക്കുക എന്നത് എനിക്ക് എത്രത്തോളം ഇഷ്ടമുള്ള കാര്യമാണെന്ന് എല്ലാവര്‍ക്കുമറിയാം. വിരമിക്കാനുള്ള തീരുമാനം വേദനയുണ്ടാക്കുന്നതായിരുന്നു.

രാജ്യത്തിനു വേണ്ടി കളിച്ചതില്‍ അഭിമാനമുണ്ട് -വിരമിക്കല്‍ പ്രസ്താവനയില്‍ എഡ്വാര്‍ഡ്സ് പറഞ്ഞു. 2008, 2013, 2014 വര്‍ഷങ്ങളിലെ ആഷസ് പരമ്പരയിലും 2009ലെ ഏകദിന, ട്വന്‍റി20 ലോകകപ്പിലുമാണ് എഡ്വാര്‍ഡ്സിന്‍െറ നേതൃത്വത്തില്‍ ഇംഗ്ളണ്ട് ചാമ്പ്യന്മാരായത്. 2008ല്‍ ഐ.സി.സിയുടെ മികച്ച വനിതാ ക്രിക്കറ്ററും 2014ല്‍ വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരവും ലഭിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.