ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനംഒഴിയുന്നു

ദുബൈ: രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സില്‍ അധ്യക്ഷനാവാനൊരുങ്ങുന്ന ശശാങ്ക് മനോഹര്‍ ഈ മാസം ബി.സി.സി.ഐ പ്രസിഡന്‍റ് സ്ഥാനമൊഴിയും. മേയ് മൂന്നാം വാരത്തോടെ രാജിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. മാസാവസാനം നടക്കുന്ന ഐ.സി.സി തെരഞ്ഞെടുപ്പില്‍ ശശാങ്ക് മനോഹര്‍ ചെയര്‍മാനായി വരുമെന്ന സൂചനകള്‍ക്കു പിന്നാലെയാണ് ഇരട്ടപദവി ഒഴിവാക്കാന്‍ ദേശീയ ബോര്‍ഡില്‍ നിന്നുള്ള രാജി. ചെയര്‍മാന്‍ സ്ഥാനത്തേക്കുള്ള രഹസ്യവോട്ടെടുപ്പില്‍ ഒട്ടുമിക്ക അംഗങ്ങളുടെയും പിന്തുണ സ്വന്തമാക്കിയ മനോഹറിന് കാര്യമായ വെല്ലുവിളിയുമില്ല. മുന്‍ പ്രസിഡന്‍റ് ജഗ്മോഹന്‍ ഡാല്‍മിയയുടെ മരണത്തോടെയാണ് നാഗ്പൂരുകാരനായ ശശാങ്ക് മനോഹര്‍ ബി.സി.സി.ഐ അധ്യക്ഷപദവിയിലേക്ക് കഴിഞ്ഞ ഒക്ടോബറില്‍ തെരഞ്ഞെടുക്കപ്പെടുന്നത്. ഐ.സി.സി ചെയര്‍മാന്‍ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടാല്‍ 2021വരെ ഈ സ്ഥാനത്ത് തുടരാനാവും. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-10 00:30 GMT