Posted On
date_range Updated On
date_range ലോകേഷ് രാഹുലും അമ്പാട്ടി റായിഡുവും തിളങ്ങി; ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം
ഹരാരെ: സിംബാബ്വെക്കെതിരെയുള്ള ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ ഇന്ത്യക്ക് ഒമ്പത് വിക്കറ്റ് ജയം. ടോസ് നേടിയ ഇന്ത്യ ആതിഥേയരെ ബാറ്റിങ്ങിനയച്ചപ്പോള്‍ 49.5 ഓവറില്‍ 168ന് പുറത്തായി. മറുപടി ബാറ്റിങ്ങില്‍ ഓപണര്‍ ലോകേഷ് രാഹുലിന്‍െറ അരങ്ങേറ്റ സെഞ്ച്വറി (100 നോട്ടൗട്ട്) ബലത്തില്‍ ഇന്ത്യ 42.3 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം കണ്ടു. അമ്പാട്ടി റായുഡു 62 റണ്‍സുമായി പുറത്താവാതെ നിന്നു. മലയാളിതാരം കരുണ്‍ നായരുടെ (7) വിക്കറ്റ് മാത്രമേ ഇന്ത്യക്ക് നഷ്ടമായുള്ളൂ. സിംബാബ്വെ നിരയില്‍ എല്‍ട്ടന്‍ ചിഗുംബുര (41) ആണ് ടോപ് സ്കോറര്‍. ജസ്പ്രീത് ബുംറ നാലു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ധവാല്‍ കുല്‍ക്കര്‍ണി, ബരീന്ദര്‍ സ്രാന്‍ എന്നിവര്‍ രണ്ടുവിക്കറ്റും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.