ബ്ലൈന്‍ഡ് ഏഷ്യാകപ്പ് ക്രിക്കറ്റ്: ആവേശം നിറച്ച് അന്ധവിദ്യാലയത്തിലെ കൊച്ചുകൂട്ടുകാര്‍

കൊച്ചി: ടീം ഇന്ത്യക്ക് വേണ്ടി വൈകല്യങ്ങള്‍ മറന്നത്തെിയ കൊച്ചുകൂട്ടുകാര്‍ ഗാലറിയെ ആവേശം കൊള്ളിച്ചു. ജവഹര്‍ലാല്‍ നെഹ്റു അന്താരാഷ്ട്ര സ്റ്റേഡിയത്തില്‍ ബുധനാഴ്ച നടന്ന ബൈ്ളന്‍ഡ് ഏഷ്യാകപ്പ് ട്വെറി20 മത്സരത്തില്‍ ആലുവ അന്ധവിദ്യാലയത്തിലെ കൊച്ചുകൂട്ടുകാരാണ് ആവേശത്തിന്‍െറ അലകടല്‍ തീര്‍ത്തത്. നാല് മണിക്കൂറോളം നീണ്ട ആവേശകരമായ മത്സരത്തിനൊടുവില്‍ ഇന്ത്യന്‍ ടീം നിരാശപ്പെടുത്തിയെങ്കിലും വരും മത്സരങ്ങളില്‍ ടീമിന് വേണ്ടി വിജയാശംസകള്‍ നേര്‍ന്നാണ് ഇവര്‍ മടങ്ങിയത്.
ബുധനാഴ്ച ഉച്ച കഴിഞ്ഞ് ആരംഭിച്ച മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്തത് പാക് ടീമായിരുന്നു. ആലുവ അന്ധവിദ്യാലയത്തിലെ പുതിയ മൈതാനത്ത് ഒരു മാസത്തോളം പരിശീലനം പൂര്‍ത്തിയാക്കിയ ശേഷമായിരുന്നു ഇന്ത്യന്‍ ടീം മത്സരത്തിനിറങ്ങിയത്. പരിശീലന സമയത്ത് ടീംഅംഗങ്ങളെ എല്ലാവരെയും പരിചയപ്പെടാനായിരുന്നുവെന്ന് ബ്യൂഗിളുമായി ഗാലറിയില്‍ എത്തിയ വിദ്യാര്‍ഥി ആരോമല്‍ പറഞ്ഞു. ആരോമലിനൊപ്പം ബാന്‍ഡ് മേളവുമായി അതുലും പ്രകാശും ജയസൂര്യയും ടീം ഇന്ത്യക്ക് ആവേശം പകര്‍ന്നു.
ഇന്ത്യന്‍ ടീമില്‍ മലയാളിയായ അജേഷിന്‍െറ സാന്നിധ്യമാണ് സ്കൂളിലെ ക്രിക്കറ്റ് ടീം അംഗങ്ങള്‍ കൂടിയായ ഇവര്‍ക്ക് ഏറെ സന്തോഷം പകര്‍ന്നത്. അന്ധവിദ്യാലയത്തിലെ 27 കുട്ടികളാണ് ബുധനാഴ്ച കളി കാണാന്‍ സ്റ്റേഡിയത്തിലത്തെിയത്. 60,000ഓളം കാണികള്‍ക്ക് ഇരിപ്പിടമുള്ള ഇവിടെ ഇവരുള്‍പ്പെടെ ഏതാനും പേര്‍ മാത്രമായിരുന്നു ഗാലറിയില്‍ ഉണ്ടായിരുന്നത്. ഫോര്‍ട്ട്കൊച്ചി കൊച്ചങ്ങാടിയിലെ ‘രക്ഷ’ സ്കൂളിലെ ഭിന്നശേഷിയുള്ളവരും ബുധനാഴ്ച ഇന്ത്യ - പാകിസ്ഥാന്‍ മത്സരം കാണാനത്തെിയിരുന്നു.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.