Posted On
date_range Updated On
date_range അഞ്ചു വര്‍ഷത്തിനുശേഷം ഷോണ്‍ ടെയ്റ്റ് ഓസീസ് ടീമില്‍
മെല്‍ബണ്‍: ബിഗ് ബാഷ് ക്രിക്കറ്റ് ലീഗിലെ മികച്ച പ്രകടനം അഞ്ചു വര്‍ഷത്തെ ഇടവേളക്കുശേഷം പേസ് ബൗളര്‍ ഷോണ്‍ ടെയ്റ്റിന് ആസ്ട്രേലിയന്‍ ടീമിലേക്കുള്ള മടങ്ങിവരവിന് തുണയായി. മാര്‍ച്ചില്‍ ഇന്ത്യയില്‍ നടക്കുന്ന ട്വന്റി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിലാണ് ടെയ്റ്റ് ഉള്‍പ്പെട്ടത്. 2011ലെ ഇന്ത്യന്‍ ഏകദിന ലോകകപ്പിലാണ് ടെയ്റ്റ് അവസാനമായി കളിച്ചത്. ബിഗ്ബാഷില്‍ ഹൊബാര്‍ട്ട് ഹരികെയ്ന്സിനുവേണ്ടി എട്ടു കളികളില്‍ 10 വിക്കറ്റ് നേടിയാണ് ടെയ്റ്റ് സെലക്ടര്‍മാരുടെ കണ്ണില്‍പ്പെട്ടത്. പുതുമുഖ പേസ് ബൗളര്‍ ആന്‍ഡ്രൂ ടൈയും 17 അംഗ ടീമില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യക്കെതിരെ മികച്ച പ്രകടനം നടത്തുന്ന ജോര്‍ജ് ബെയ്ലി, മിച്ചല്‍ മാര്‍ഷ് എന്നിവര്‍ക്ക് ടീമില്‍ ഇടംലഭിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.