ഐ.പി.എല്‍ മാതൃകയില്‍ പാകിസ്താൻ ട്വന്‍റി20 ക്രിക്കറ്റ് ലീഗ് തുടങ്ങുന്നു.

ദുബൈ: ഐ.പി.എല്‍ മാതൃകയില്‍ പാക് ക്രിക്കറ്റ് ബോര്‍ഡ് ട്വന്‍റി20 ക്രിക്കറ്റ് ലീഗ് തുടങ്ങുന്നു. പാകിസ്താന്‍ സൂപ്പര്‍ ലീഗ് (പി.എസ്.എല്‍) എന്ന പേരിലുള്ള ടൂര്‍ണമെന്‍റ് യു.എ.ഇയിലായിരിക്കും നടക്കുക. ഫെബ്രുവരി നാലു മുതല്‍ 23 വരെ ദുബൈ, ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയങ്ങളില്‍ നടക്കുന്ന മത്സരങ്ങളില്‍ ഒമ്പതു രാജ്യങ്ങളില്‍ നിന്നുള്ള പ്രമുഖ അന്താരാഷ്ട്ര കളിക്കാര്‍ അണിനിരക്കും. ഇന്ത്യന്‍ കളിക്കാരില്ല.  പാക് ക്യാപ്റ്റന്‍ ഷാഹിദ് അഫ്രീദി, ഇംഗ്ളണ്ടിന്‍െറ കെവിന്‍ പീറ്റേഴ്സണ്‍, ആസ്ട്രേലിയന്‍ ഓള്‍ റൗണ്ടര്‍ ഷെയിന്‍ വാട്സണ്‍, മുന്‍ ബംഗ്ളാദേശ് ക്യാപ്റ്റന്‍ ഷാകിബുല്‍ ഹസന്‍, വെസ്റ്റിന്‍ഡീസ് ഓപണര്‍ ക്രിസ് ഗെയില്‍ ജഴ്സിയണിയും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.