???? ????????? ????? ??. ???????? ???????

അശ്വിന് നാല് വിക്കറ്റ്: ട്വൻറി20 പരമ്പര ഇന്ത്യക്ക്

വിശാഖപട്ടണം: ശ്രീലങ്കക്കെതിരായ ട്വൻറി20 പരമ്പര ഇന്ത്യക്ക്. നിർണായകമായ മൂന്നാം മത്സരത്തിൽ ഒമ്പത് വിക്കറ്റിൻെറ വിജയം നേടിയാണ് ഇന്ത്യ പരമ്പര 2-1ന് സ്വന്തമാക്കിയത്. ആദ്യം ബാറ്റ് ചെയ്ത ലങ്ക 18 ഓവറിൽ 82 റൺസിന് പുറത്താവുകയായിരുന്നു. 83 റൺസ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യ 13.5 ഓവറിൽ ഒരു വിക്കറ്റിന് ലക്ഷ്യം കണ്ടു. നാല് ഓവറിൽ വെറും എട്ട് റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ആർ. അശ്വിനാണ് ഇന്ത്യക്കുവേണ്ടി മികച്ച പ്രകടനം കാഴ്ചവെച്ചത്. അശ്വിനാണ് മാൻ ഓഫ് ദി മാച്ചും മാൻ ഓഫ് ദി സീരീസും.

തുച്ഛമായ സ്കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യക്ക് രോഹിത് ശർമയുടെ വിക്കറ്റാണ് നഷ്ടപ്പെട്ടത്. 13 പന്തിൽ 13 റൺസെടുത്ത രോഹിത്തിനെ ചമീര വിക്കറ്റിന് മുന്നിൽ കുടുക്കുകയായിരുന്നു. ഇതിനുശേഷം ഒന്നിച്ച ശിഖർ ധവാനും അജിൻക്യ രഹാനെയും ഇന്ത്യക്ക് അനായാസം വിജയമൊരുക്കുകയായിരുന്നു. ധവാൻ 46ഉം രഹാനെ 22ഉം  റൺസെടുത്ത് പുറത്താകാതെ നിന്നു.

നേരത്തെ അശ്വിൻെറ പന്തിനുമുമ്പിൽ അക്ഷരാർഥത്തിൽ കറങ്ങിവീഴുകയായിരുന്നു ലങ്കയുടെ മുൻനിര ബാറ്റ്സ്മാൻമാർ. 21 റൺസെടുക്കുന്നതിനിടെ അഞ്ച് വിക്കറ്റുകളാണ് ലങ്കക്ക് നഷ്ടമായത്. നിരോഷൻ ഡിക് വെല, ദിൽഷൻ, ദിനേശ് ചാണ്ഡിമാൽ, ഗുണരത്നെ എന്നിവരെയാണ് അശ്വിൻ പുറത്താക്കിയത്. 19 റൺസെടുത്ത എം.ഡി ശനാങ്കയാണ് ലങ്കയുടെ ടോപ് സ്കോറർ. 12 റൺസെടുത്ത തിസാര പെരേരയാണ് രണ്ടക്കം കടന്ന മറ്റൊരു കളിക്കാരൻ. സുരേഷ് റെയ്ന രണ്ട് വിക്കറ്റും നെഹ്റ, ബുംറ, ജദേജ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.