അധിക ബാധ്യത; ഗവാസ്കറെ ബി.സി.സി.ഐ കൈവിടുന്നു

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റനും കമന്‍േററ്ററുമായ സുനില്‍ ഗവാസ്കറുമായുള്ള ഒൗദ്യോഗിക ബന്ധം ബി.സി.സി.ഐ അവസാനിപ്പിക്കുന്നു. ബോര്‍ഡിന്‍െറ പ്രഫഷനല്‍ കമന്‍േററ്റര്‍ പാനലിലുള്ള ഗവാസ്കറിന്‍െറ കരാര്‍ കാലാവധി ഈ മാസം പൂര്‍ത്തിയാവാനിരിക്കെ പുതുക്കേണ്ടെന്നാണ് തീരുമാനം.
മറ്റു കളിപറച്ചിലുകാരേക്കാള്‍ എട്ടു മടങ്ങുവരെ ഫീസാണ് മുന്‍ ഇന്ത്യന്‍താരത്തിന് ബി.സി.സി.ഐ നല്‍കുന്നത്. ഇത്, ബോര്‍ഡിന് വന്‍ ബാധ്യത സൃഷ്ടിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഗവാസ്കറുടെ കരാര്‍ പുതുക്കേണ്ടെന്ന് തീരുമാനിക്കുന്നത്. മറ്റു കമന്‍േററ്റര്‍മാര്‍ക്ക് ദിവസത്തേക്ക് 35,000 മുതല്‍ മൂന്നുലക്ഷം വരെ ഫീസ് നല്‍കുമ്പോള്‍ ഗവാസ്കറിന് പത്തുലക്ഷമാണ് ദിവസ പ്രതിഫലം. കഴിഞ്ഞ ഒക്ടോബറില്‍ നടന്ന ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയില്‍ സഞ്ജയ് മഞ്ജരേക്കറിന് 36 ലക്ഷവും അനില്‍ കുംബ്ളെക്ക് 39 ലക്ഷവും നല്‍കിയപ്പോള്‍ 90 ലക്ഷമായിരുന്നു ഗവാസ്കറിന് ബി.സി.സി.ഐ നല്‍കിയത്. സഞ്ജയ് മഞ്ജരേക്കര്‍, അനില്‍ കുംബ്ളെ, വി.വി.എസ്. ലക്ഷ്മണ്‍ തുടങ്ങി പുതുതലമുറ കമന്‍േററ്റര്‍മാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനാണ് ബോര്‍ഡ് നീക്കം. പ്രസിഡന്‍റ് ശശാങ്ക് മനോഹറുമായുള്ള അഭിപ്രായവ്യത്യാസവും ഗവാസ്കറുടെ വഴിമുടക്കാന്‍ കാരണമാവുന്നെന്നാണ് റിപ്പോര്‍ട്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.