Posted On
date_range Updated On
date_range ആസ്ട്രേലിയന്‍ പര്യടനം: ഇന്ത്യന്‍ ടീം ശനിയാഴ്ച
മുംബൈ: ജനുവരിയില്‍ ആസ്ട്രേലിയന്‍ പര്യടനത്തിനുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ ശനിയാഴ്ച അറിയാം. ജനുവരി 12 മുതല്‍ 31 വരെ നീളുന്ന സന്ദര്‍ശനത്തിനിടെ ആതിഥേയ ടീമുമായി അഞ്ച് ഏകദിനങ്ങളും മൂന്ന് ട്വന്‍റി20 മത്സരങ്ങളുമാണ് കളിക്കുക. പെര്‍ത്ത്, ബ്രിസ്ബേന്‍, മെല്‍ബണ്‍, കാന്‍ബറ, സിഡ്നി, അഡ്ലെയ്ഡ് എന്നിവയാണ് വേദികള്‍. സന്ദീപ് പാട്ടീലിന്‍െറ നേതൃത്വത്തിലുള്ള സെലക്ഷന്‍ കമ്മിറ്റി ധോണിയെ ക്യാപ്റ്റനായി നിലനിര്‍ത്തുമെന്നാണ് സൂചന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.