??.??. ?????? ????? ??.??. ?????????? ???? ??. ??????????? ????? (??? ??????)

ബേസൽ (സ്വിറ്റ്സർലൻഡ്): ബാഡ്മിന്‍റൺ കോർട്ടിൽ രണ്ട് തവണ കൈവിട്ട ലോക കിരീടം മൂന്നാം കലാശപ്പോരാട്ടത്തിൽ സ്വന്തമാ ക്കിയ ശേഷം പുസർല വെങ്കട സിന്ധു എന്ന പി.വി. സിന്ധു പറഞ്ഞു -'ഈ നേട്ടം അമ്മയ്ക്ക് സമർപ്പിക്കുന്നു. അമ്മയ്ക്ക് എന്‍റ െ ജന്മദിന സമ്മാനം'. ഗാലറിയിൽ തിങ്ങിനിറഞ്ഞ കാണികൾ ഒരുമിച്ച് ഏറ്റുചൊല്ലി 'ഹാപ്പി ബർത്ഡേ'. അമ്മ പി. വിജയയുടെ ജന്മദിനമായ ഞായറാഴ്ച ലോക ചാമ്പ്യൻപട്ടം ഏറ്റുവാങ്ങുമ്പോൾ സിന്ധുവിനത് ഇരട്ടി മധുരമായി.

പരിശീലകൻ കിം ജി ഹ്യൂൻ, പുല്ലേല ഗോപീചന്ദ് എന്നിവരോടും സിന്ധു മെഡൽ ദാന ചടങ്ങിൽ നന്ദി പറഞ്ഞു. ഇതൊരു വലിയ വിജയമാണ്. രണ്ട് തവണ ഞാൻ ഫൈനലിൽ പരാജയപ്പെട്ടു. എന്‍റെ രാജ്യത്തിന് വേണ്ടിയാണ് ഞാൻ വിജയിച്ചത്. അതിൽ ഞാൻ അഭിമാനിക്കുന്നു -സിന്ധു പറഞ്ഞു.

നിലയ്ക്കാതെ പ്രോത്സാഹനം നൽകിയ കാണികൾക്കും സിന്ധു നന്ദി പറഞ്ഞു. ലോക ചാമ്പ്യൻഷിപ്പിൽ 2013ലും 2014ലും വെങ്കലവും 2017ലും 2018ലും വെള്ളിയും സിന്ധു നേടിയിരുന്നു. രണ്ട് തവണ നേടിയ വെള്ളി സ്വർണമാക്കി മാറ്റി മടങ്ങുമ്പോൾ ബാഡ്മിന്‍റൺ കോർട്ടുകൾക്ക് വാഴ്ത്തിപ്പാടാൻ പുതിയൊരു രാജകുമാരിയെ ലഭിക്കുകയായി.

Tags:    
News Summary - Sindhu becomes World Champion on mother's birthday, dedicates win to her

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.