തേഞ്ഞിപ്പലം: കിരീടം നിലനിര്‍ത്താന്‍ അരയും തലയും മുറുക്കിയാണ് എറണാകുളം ജില്ലയുടെ വരവ്. കഴിഞ്ഞ തവണ കടുത്ത മത്സരത്തിനൊടുവില്‍ പാലക്കാടിനെ അഞ്ച് പോയന്‍റിന് പിന്നിലാക്കിയായിരുന്നു എറണാകുളം ചാമ്പ്യന്‍പട്ടം തൊട്ടത്. ജില്ലാതലത്തില്‍ 16 റെക്കോഡുകളുടെ പെരുമയുമായാണ് എറണാകുളത്തിന്‍െറ കുട്ടികള്‍ മലപ്പുറത്തിന്‍െറ മണ്ണിലത്തെുന്നത്. പലരുടെയും പ്രകടനം സംസ്ഥാന റെക്കോഡിനും അപ്പുറം. അവര്‍ തേഞ്ഞിപ്പലം ട്രാക്കിലും വെന്നിക്കൊടി നാട്ടുമെന്ന പ്രതീക്ഷയിലാണ് പരിശീലകര്‍.
സ്കൂള്‍ തലത്തില്‍ കോതമംഗലം മാര്‍ ബേസില്‍ എച്ച്.എസ്.എസും പാലക്കാട് പറളി എച്ച്.എസ്.എസും തമ്മിലായിരുന്നു പോരാട്ടം. അവിടെയും നേരിയ പോയന്‍റ് വ്യത്യാസത്തില്‍ മാര്‍ ബേസില്‍ ചാമ്പ്യന്‍പട്ടം കരസ്ഥമാക്കി. ഇത്തവണയും മാര്‍ ബേസിലിന്‍െറ കിരീട സ്വപ്നങ്ങള്‍ക്ക് മങ്ങലേറ്റിട്ടില്ല. 52 താരങ്ങളുമായാണ് പരിശീലക ഷിബി മാത്യു തന്‍െറ ടീമിനെ അണിനിരത്തുന്നത്. 28 ആണ്‍കുട്ടികളും 24 പെണ്‍കുട്ടികളും മാര്‍ ബേസിലിനായി ഇറങ്ങും. ജില്ല മേളയില്‍ സ്കൂളുകളുടെ പോരാട്ടത്തില്‍ പ്രധാന എതിരാളികളായ സെന്‍റ് ജോര്‍ജിനെ ഇക്കുറി മാര്‍ ബേസില്‍ ബഹുദൂരം പിന്നിലാക്കി. 36 സ്വര്‍ണവും 37 വെള്ളിയും 21വെങ്കലവും സഹിതം 312 പോയന്‍റുമായാണ് മാര്‍ ബേസില്‍ കിരീടം നേടിയത്.
ത്രോ ഇനങ്ങളില്‍ മികവ് തെളിയിച്ച് മാതിരപ്പിള്ളിയും മത്സരം കൊഴുപ്പിക്കാനത്തെുന്നുണ്ട്. എട്ട് പെണ്‍കുട്ടികളും ഏഴ് ആണ്‍കുട്ടികളുമടക്കം 15 താരങ്ങളാണ് മാതിരപ്പിള്ളിയുടെ പോരാട്ടത്തിന് കടിഞ്ഞാണ്‍ പിടിക്കുന്നത്. കഴിഞ്ഞ തവണ പോയന്‍റ് പട്ടികയില്‍ നാലാമതായിട്ടാണ് മാതിരപ്പിള്ളി ഫിനിഷ് ചെയ്തത്. ഇക്കുറിയും നേട്ടം ആവര്‍ത്തിക്കാനാകുമെന്നാണ് പ്രതീക്ഷ.
മേഴ്സിക്കുട്ടന്‍ അക്കാദമിയുടെ കരുത്തില്‍ എറണാകുളം ഉപജില്ലയും പോരാട്ടത്തിനുണ്ട്. 400,800,1500 മീറ്ററില്‍ ജേതാവായ അഭിഷേക് മാത്യു, ജൂനിയര്‍ ഗേള്‍സില്‍ സ്പ്രിന്‍റ് ഡബ്ള്‍ നേടിയ മാര്‍ ബേസിലിന്‍െറ സോഫിയ സണ്ണി, സീനിയര്‍ വിഭാഗത്തില്‍ സ്പ്രിന്‍റ് ഡബ്ള്‍ നേടിയ തേവര എസ്.എച്ചിന്‍െറ ലിനറ്റ് ജോര്‍ജ്, 1500, 3000, 5000 മീറ്ററില്‍ സ്വര്‍ണം നേടിയ മാര്‍ ബേസിലിന്‍െറ അനുമോള്‍ തമ്പി, 400, 800,1500 സ്വര്‍ണം നേടിയ മാര്‍ബേസിലിന്‍െറ സീനിയര്‍ താരം ബിബിന്‍ ജോര്‍ജ്, ട്രിപ്ള്‍ ജംപിലും ലോങ്ജംപിലും മികവ് കാണിക്കുന്ന മാതിരപ്പിള്ളിയുടെ ഐശ്വര്യ, സാന്ദ്ര ബാബു, സെന്‍റ് ജോര്‍ജിന്‍െറ മണിപ്പൂരുകാരന്‍ സബ്ജൂനിയര്‍ താരം വാരിഷ് ബോഗിമ, മാര്‍ബേസില്‍ താരം പി. അഭിഷ എന്നിവരായിരിക്കും ട്രാക്കിലും ഫീല്‍ഡിലും എറണാകുളത്തിനായി തീപ്പൊരി പടര്‍ത്തുന്ന താരങ്ങള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.