ഗാങ്ചൗ: ഒടുവിൽ ലോക ഒന്നാം നമ്പർ താരം തായ് സൂ യിങ്ങിനെ പി.വി. സിന്ധു മലർത്തിയടിച്ചു. 13 തവണ നേർക്കുനേർ പോരടിച്ചതിൽ അവസാന ആറു വട്ടവും തോൽവി വഴങ്ങിയിരുന്ന ഇന്ത്യൻ താരം ബാഡ്മിൻറൺ വേൾഡ് ടൂർ ഫൈനൽസിൽ കണക്കുതീർത്തു. യിങ്ങിനെതിരായ 14-21, 21-16, 21-18 ജയവുമായി ഗ്രൂപ് എയിൽ തുടർച്ചയായ രണ്ടാം ജയം സ്വന്തമാക്കിയ സിന്ധു സെമി ഫൈനൽ ഏറക്കുറെ ഉറപ്പിച്ചു.
പുരുഷ വിഭാഗത്തിൽ ലോക 14ാം നമ്പർ സമീർ വർമ ആദ്യ ജയം സ്വന്തമാക്കി. ആദ്യ കളിയിൽ ലോക ഒന്നാം നമ്പർ കെേൻറാ മൊമോട്ടയോട് തോറ്റിരുന്ന സമീർ ഗ്രൂപ് ബിയിലെ രണ്ടാം മത്സരത്തിൽ പത്താം റാങ്കുകാരൻ ടോമി സുഗിയാർത്തോയെ 21-16, 21-7 അനായാസം തോൽപിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.