പി.വി സിന്ധുവിനെ അഭിനന്ദിച്ച്​​ പ്രധാനമന്ത്രി

ന്യൂഡൽഹി: ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ചാമ്പ്യനായ ഇന്ത്യയുടെ പി.വി. സിന്ധുവിന്​ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനം. സ്വിറ്റ്​സർലാൻഡിൽ നിന്ന്​ ഇന്ന്​ രാവിലെ ഇന്ത്യയിൽ എത്തിയ സിന്ധു പ്രധാനമന്ത്രിയെ സന്ദർശിക്കുകയായിരുന്നു.

പി.വി. സിന്ധു രാജ്യത്തി​​െൻറ അഭിമാനമാണെന്നും സ്വർണവും ധാരാളം യശസ്സും ഇന്ത്യയിലേക്ക്​ കൊണ്ടു വന്ന ചാമ്പ്യനാണ്​ സിന്ധുവെന്നും മോദി പിന്നീട്​ ട്വീറ്റ്​ ചെയ്​തു. പി.വി സിന്ധുവിനൊപ്പമുള്ള ചിത്രം സഹിതമായിരുന്നു പ്രധാനമന്ത്രിയുടെ ട്വീറ്റ്​.

ഇന്ന്​ രാവിലെ കേന്ദ്ര കായിക, യുവജന കാര്യ മന്ത്രി കിരൺ റിജിജു സിന്ധുവിന്​ 10 ലക്ഷം രൂപയുടെ ചെക്ക്​ സമ്മാനിച്ചിരുന്നു.

ലോക ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരമാണ്​ പി.വി. സിന്ധു. ജപ്പാ​​െൻറ നൊസോമി ഒക്കുഹാരയെ 21-7, 21-7 ന്​ പരാജയപ്പെടുത്തിയാണ്​ സിന്ധു വിജയ തിലകമണിഞ്ഞത്​​.

Tags:    
News Summary - pm modi meets pv sindhu calls her indias pride -sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.