ബെയ്ജിങ്: ആഴ്ചകൾക്കു മുമ്പ് മുത്തമിട്ട ലോക ചാമ്പ്യൻഷിപ്പിെൻറ ആവേശവുമായി പി. വി. സിന്ധു ചൊവ്വാഴ്ച ചൈന ഒാപണിൽ ഇറങ്ങുന്നു. സൂപ്പർ 1000 വിഭാഗത്തിൽപെട്ട ടൂർണമെൻറിൽ ക ിരീടം നേടാനായാൽ ലോക റാങ്കിങ് അഞ്ചിൽനിന്ന് രണ്ടിലേക്ക് ഉയർത്താനാകും. ഇതുവഴി ഒള ിമ്പിക്സിൽ പ്രാഥമിക റൗണ്ടുകളിൽ ദുർബലരായ എതിരാളികളെ ലഭിക്കുമെന്ന ആനുകൂല്യമുണ്ടാകും.
2012ലെ ഒളിമ്പിക് ചാമ്പ്യൻ ലി സിറൂയി ആണ് പ്രാഥമിക റൗണ്ടിൽ സിന്ധുവിെൻറ എതിരാളി. പരിക്ക് അലട്ടിയ കരിയറിൽ അടുത്തിടെ വലിയ നേട്ടങ്ങളുടെ പെരുമയില്ലാത്ത സിറൂയിയെ എളുപ്പം വീഴ്ത്താനാകുമെന്ന് സിന്ധു കരുതുന്നു. രണ്ടാം റൗണ്ടിൽ കാനഡയുടെ മിഷേൽ ലിയും ക്വാർട്ടറിൽ ചൈനയുടെ ചെൻ യു ഫൈയിയും എതിരാളിയായി വന്നേക്കും.
ഇന്ത്യയുടെ മറ്റൊരു പ്രതീക്ഷയായ ൈന നെഹ്വാളിന് പക്ഷേ, കൂടുതൽ കരുത്തരാണ് പ്രാഥമിക റൗണ്ടിലെ എതിരാളികൾ. നീണ്ടകാലം പരിക്കിെൻറ പിടിയിലായിരുന്ന കരോലിന മാരിൻ, വിക്ടർ അക്സൽസെൻ എന്നിവർ ചൈന ഒാപണിൽ റാക്കറ്റേന്തുന്നുണ്ട്. പുരുഷ വിഭാഗത്തിൽ കിഡംബി ശ്രീകാന്ത്, സമീർ വർമ എന്നിവർ പരിക്കുമൂലം പിൻവാങ്ങിയപ്പോൾ എച്ച്.എസ്. പ്രണോയ് ഡെംഗി ബാധിച്ച് ചികിത്സയിലാണ്. സായ് പ്രണീത്, പാരുപ്പള്ളി കശ്യപ് എന്നിവർ കളിക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.