ഗ്വാങ്ചോ: ഇനി വിധിയുടെ കളിയാണ്. ഭാഗ്യവും കളിയും സിന്ധുവിനൊപ്പം തുടർന്നാൽ ഇക്കു റി ചരിത്രം തിരുത്തപ്പെടും. ഉജ്ജ്വല പ്രകടനവുമായി ബാഡ്മിൻറൺ വേൾഡ്ടൂർ ഫൈനൽസിെൻ റ കലാശപ്പോരാട്ടത്തിന് യോഗ്യയായ സിന്ധുവിന് ഇന്ന് എതിരാളികൾ രണ്ടു പേർ. കോർട്ടി െൻറ മറുപാതിയിൽ മുഖ്യവൈരികളിലൊരാളായ ജപ്പാെൻറ ലോക അഞ്ചാം നമ്പർ താരം നൊസോമി ഒകു ഹര.
ഫൈനലിൽ തോൽക്കുന്നവളെന്ന പേരുദോഷം മറ്റൊരു എതിരാളിയായി തലക്ക്മുകളിൽ തൂങ്ങിനിൽക്കുന്നു. ഇൗ രണ്ട് ശത്രുക്കളെയും കളത്തിനു പുറേത്തക്ക് ഒരു സ്മാഷിൽ അടിച്ചിടാനുള്ള തയാറെടുപ്പുമായാണ് ഇന്നത്തെ കിരീടപ്പോരാട്ടം. സെമിയിൽ അഞ്ചാം സീഡും ലോക റാങ്കിങ്ങിലെ എട്ടാം സ്ഥാനക്കാരിയുമായ തായ്ലൻഡിെൻറ രച്നോക് ഇൻറാനോണിനെ വീഴ്ത്തിയാണ് സിന്ധു ഫൈനലിലെത്തിയത്. പൂർണമായും മേൽക്കൈ നേടിയ മത്സരത്തിൽ 21-16, 25-23 സ്കോറിനായിരുന്നു സിന്ധുവിെൻറ ജയം. രണ്ടാം സെമിയിൽ നാട്ടുകാരി അകാനെ യമാഗുച്ചിയെ വീഴ്ത്തിയാണ് ജപ്പാെൻറ ഒകുഹര ഫൈനലിലെത്തിയത്. സ്കോർ 21-17, 21-14.
സിന്ധു 6 – ഒകുഹര 6
മുഖാമുഖത്തിൽ ഒപ്പത്തിനൊപ്പമാണ് സിന്ധുവും ഒകുഹരയും. 12 തവണ ഏറ്റുമുട്ടിയപ്പോൾ ഇരുവരും ആറ് കളിയിൽ ജയിച്ചു. ഏറ്റവും ഒടുവിൽ മത്സരിച്ച വേൾഡ് ചാമ്പ്യൻഷിപ്പിെൻറ ക്വാർട്ടറിൽ സിന്ധു നേരിട്ടുള്ള ഗെയിമുകൾക്ക് ജയിച്ചു. ഇൗ വർഷം ജൂൈലയിൽ തായ്ലൻഡ് ഒാപണിൽ ഒകുഹരയും മാർച്ചിലെ ഒാൾ ഇംഗ്ലണ്ടിൽ സിന്ധുവിനുമായിരുന്നു ജയം.
നിലവിലെ വേൾഡ് ടൂർ ഫൈനൽസ് റണ്ണർ അപ്പാണ് സിന്ധു. കഴിഞ്ഞ തവണ ഫൈനലിൽ അകാനെ യമാഗുച്ചിക്കെതിരെ മൂന്ന് ഗെയിം പോരാട്ടത്തിൽ സിന്ധു തോൽവി വഴങ്ങിയിരുന്നു.
ഒളിമ്പിക്സ്, ലോകചാമ്പ്യൻഷിപ് (2017, 2018) കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ് എന്നിവയുടെ ഫൈനലിലെല്ലാം കീഴടങ്ങിയ സിന്ധുവിന് പേരുദോഷം മാറ്റാനുള്ള അവസരമാണിത്. ഒപ്പം, വേൾഡ് ടൂർ ഫൈനൽസിൽ പൊന്നണിയുന്ന ആദ്യ ഇന്ത്യൻ താരമാവാനും.
സമീർ പൊരുതിവീണു
പുരുഷ സിംഗ്ൾസിൽ ഇന്ത്യയുടെ സമീർ വർമ സെമിയിൽ തോറ്റു. ചൈനയുടെ ഷി യുഖിക്കെതിരെ ഉജ്ജ്വലമായി പൊരുതിയ സമീർ ഒന്നാം ഗെയിം നേടിയ ശേഷമാണ് രണ്ട് ഗെയിം കൈവിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.