ഏഷ്യൻ ബാഡ്​മിൻറൺ: ശ്രീകാന്ത്​, പ്രണോയ്​, സൈന, സിന്ധു ക്വാർട്ടറിൽ

 വുഹാൻ (ചൈന): ഏഷ്യൻ ബാഡ്​മിൻറൺ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ താരങ്ങളായ കെ. ശ്രീകാന്ത്​, എച്ച്​.എസ്​. പ്രണോയ്​, പി.വി. സിന്ധു, സൈന നെഹ്​വാൾ എന്നിവർ ക്വാർട്ടർ ഫൈനലിൽ കടന്നു. പി. സായ്​ പ്രണീതും പുരുഷ ഡബിൾസിൽ എം.ആർ. അർജുൻ^രാമചന്ദ്രൻ ഷ്​ലോക്​, വനിത ഡബിൾസിൽ മേഘന ജക്കപുടി^പൂർവിഷ റാം ജോടികളും പുറത്തായി. 

പുരുഷ വിഭാഗത്തിൽ ടോപ്​ സീഡും ലോക അഞ്ചാം നമ്പർ താരവുമായ ശ്രീകാന്ത്​ 7-2ന്​ മുന്നിട്ടുനിൽക്കെ എതിരാളി ഹോ​േങ്കാങ്ങി​​െൻറ വോങ്​ വിങ്​ കി പരിക്കുമൂലം പിന്മാറുകയായിരുന്നു. ലോക 10ാം റാങ്കുകാരനായ മലയാളിതാരം പ്രണോയ്​ ആദ്യ സെറ്റ്​ നഷ്​ടപ്പെടുത്തിയശേഷമാണ്​ ചൈനീസ്​ തായ്​പേയിയുടെ വാങ്​ സു വെയിയെ കീഴടക്കിയത്​. സ്​കോർ: 16-21, 21-14, 21-12. ക്വാർട്ടറിൽ ശ്രീകാന്ത്​ കോമൺവെൽത്ത്​ ഗെയിംസ്​ ഫൈനലിൽ തന്നെ പരാജയ​െപ്പടുത്തിയ ലോക ഏഴാം നമ്പർ താരം മലേഷ്യയുടെ ലീ ചോങ്​ വെയിയെയും പ്രണോയ്​ ലോക രണ്ടാം നമ്പർ താരം ദക്ഷിണ കൊറിയയുടെ സൺ വാൻ ഹോയെയും നേരിടും. 

വനിതകളിൽ മൂന്നാം സീഡും ലോക മൂന്നാം നമ്പർ താരവുമായ സിന്ധു 21-12 21-15ന്​ ചൈനയുടെ ചെൻ സിയാവോസിന്നിനെയും ലോക 12ാം നമ്പറായ സൈന 21-18 21-8 ചൈനയുടെ ഗാവോ ഫാങ്​ജിയെയുമാണ്​ പരാജയപ്പെടുത്തിയത്​. സൈനക്ക്​ ദക്ഷിണ കൊറിയയുടെ സീഡില്ലാതാരം ലീ ജാങ്​ മീയാണ്​ ക്വാർട്ടർ എതിരാളി. ദക്ഷിണ കൊറിയയുടെ സങ്​ ജി ഹ്യൂൻ^തായ്​ലൻഡി​​െൻറ ബുസാനൻ ഒാങ്​ബാംറുങ് ​ഫാൻ മത്സര വിജയികളായിരിക്കും സിന്ധുവി​​െൻറ എതിരാളി. 


 

Tags:    
News Summary - asian badminton championship 2018 -Sports news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.