സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗ്; മലയാള സിനിമ താരങ്ങൾക്ക് തോല്‍വി

കൊച്ചി: പ്രഥമ സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗില്‍ മലയാള സിനിമ താരങ്ങളുടെ കേരള റോയല്‍സിന് ആദ്യപാദത്തില്‍ തോല്‍വി. കടവന്ത്ര ആര്‍.എസ്.സിയില്‍ നടന്ന ലീഗിലെ ആദ്യപാദത്തില്‍ കര്‍ണാടക ആല്‍പ്സിനോടാണ് കേരള ടീം പൊരുതി തോറ്റത്. ഫൈനലില്‍ കേരള റോയല്‍സിനായി പുരുഷന്മാരുടെ ഡബ്ള്‍സില്‍ കുഞ്ചാക്കോ ബോബന്‍-ബൈജു സഖ്യവും മിക്സഡ് ഡബ്ള്‍സില്‍ ജയറാം-പാര്‍വതി നമ്പ്യാര്‍ സഖ്യവും വിജയിച്ചു. എന്നാല്‍, വനിതകളുടെ ഡബ്ള്‍സില്‍ പാര്‍വതി-രഞ്ജിനി ഹരിദാസ് സഖ്യവും പുരുഷന്മാരുടെ ഡബ്ള്‍സില്‍ രാജീവ് പിള്ള-അര്‍ജുന്‍ നന്ദകുമാര്‍ സഖ്യവും നരേന്‍-സൈജു കുറുപ്പ് സഖ്യവും പരാജയപ്പെട്ടത് വിനയായി. ആദ്യറൗണ്ടില്‍ ടോളിവുഡ് തണ്ടേഴ്സിനെ പരാജയപ്പെടുത്തിയാണ് കേരള റോയല്‍സ് ഫൈനലിലത്തെിയത്.

ചെന്നൈ റോക്കേഴ്സിനെതിരെയായിരുന്നു കര്‍ണാടക ആല്‍പ്സ് ആദ്യ റൗണ്ടില്‍ ജയിച്ചത്. പുനീത് രാജ്കുമാര്‍ ബ്രാന്‍ഡ് അംബാസഡറായ കര്‍ണാടക ആല്‍പ്സില്‍ ക്യാപ്റ്റന്‍ ദിഗാന്തിനൊപ്പം യോഗേഷ്, ഇന്ദ്രജിത്, രവി ചേതന്‍, അര്‍ജുന്‍, കാര്‍ത്തിക്, കവിത ലങ്കേഷ്, ദിഷ തുടങ്ങിയ താരങ്ങളാണ് കളിക്കാനത്തെിയത്. മത്സങ്ങള്‍ രാവിലെ നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ 22ന് ഹൈദരാബാദിലാണ് ലീഗിലെ അടുത്ത പാദം.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.