സെലിബ്രിറ്റി ബാഡ്മിന്‍റണ്‍: ആദ്യമത്സരം നാളെ കൊച്ചിയില്‍; ഉദ്ഘാടനം മമ്മൂട്ടി

കൊച്ചി: സിനിമതാരങ്ങളുടെ ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റായ സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗിലെ (സി.ബി.എല്‍) ആദ്യമത്സരം ശനിയാഴ്ച കൊച്ചിയില്‍ നടക്കും. നാല് തെന്നിന്ത്യന്‍ ഭാഷയിലെ താരങ്ങള്‍ അണിനിരക്കുന്ന ടൂര്‍ണമെന്‍റിലെ ആദ്യ ലീഗ് മത്സരമാണ് കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുന്നത്. രാവിലെ ഒമ്പതിന് നടന്‍ മമ്മൂട്ടി ഉദ്ഘാടനം ചെയ്യും. രാവിലെ പത്തുമുതല്‍ വൈകീട്ട് അഞ്ചുവരെയായിരിക്കും മത്സരങ്ങള്‍. അമ്മ കേരള റോയല്‍സ്, ചെന്നൈ റോക്സ്, കര്‍ണാടക ആല്‍പ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് നാല് ടീം. പ്രവേശം സൗജന്യപാസ് മുഖേന നിയന്ത്രിക്കും.

കൊച്ചിക്ക് പുറമെ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലാണ് ലീഗ് മത്സരങ്ങള്‍. നവംബര്‍ 12ന് മലേഷ്യയിലാണ് ഫൈനല്‍. ഓരോ ടീമിനും മൂന്ന് മെന്‍സ് ഡബ്ള്‍സ്, ഒരു വിമന്‍സ് ഡബ്ള്‍, ഒരു മിക്സഡ് ഡബ്ള്‍സ് എന്നിങ്ങനെ അഞ്ച് മത്സരമായിരിക്കും. ലീഗ് മത്സരങ്ങളിലെ പോയന്‍റുനിലയുടെ അടിസ്ഥാനത്തിലാകും അടുത്തഘട്ടത്തില്‍ പ്രവേശിക്കുന്നത്.

ക്യാപ്റ്റന്‍ ജയറാം ടീം അംഗങ്ങളെ പരിചയപ്പെടുത്തി. കുഞ്ചാക്കോ ബോബനാണ് കേരള ടീം ഐക്കണ്‍ പ്ളേയര്‍. നരേന്‍ വൈസ് ക്യാപ്റ്റനും. ബൈജു, സൈജു കുറുപ്പ്, അര്‍ജുന്‍ നന്ദകുമാര്‍, ശേഖര്‍ മേനോന്‍, ഡോ. റോണി, രാജീവ് പിള്ള, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ്, റോസിന്‍ ജോളി എന്നിവരാണ് മറ്റുകേരള റോയല്‍സ് താരങ്ങള്‍.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.