?????? ????? ????????????? ????????? ?????????? ??? ????????? ??.?? ?????????

യൂബര്‍ കപ്പ്: ഇന്ത്യക്ക് വെങ്കലം

കുന്‍ഷന്‍: യൂബര്‍ കപ്പ് ബാഡ്മിന്‍റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്ക് വെങ്കലം. സെമിയില്‍ നിലവിലെ ചാമ്പ്യന്മാരായ ചൈനക്കെതിരെ തോറ്റതോടെയാണ് (3-0) ഇന്ത്യക്ക് മൂന്നാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. രാവിലെ നടന്ന ആദ്യ മത്സരത്തില്‍ സൈനയും പി.വി. സിന്ധുവും തോല്‍വിയറിഞ്ഞതിന് പിന്നാലെ ജ്വാല ഗൂട്ട, സിക്കി റെഡ്ഡി സഖ്യവും ആതിഥേയരോട് പരാജയപ്പെടുകയായിരുന്നു. നിര്‍ണായക മത്സരത്തില്‍ ചൈനയുടെ ലിയോട് അവസാന നിമിഷം വരെ പൊരുതിയാണ് സൈന തോറ്റത്. ആദ്യ സെറ്റ് 15-21ന് അടിയറ വെച്ച സൈന രണ്ടാം സെറ്റില്‍ ഉജ്ജ്വല തിരിച്ചുവരവ് നടത്തിയിരുന്നു. എന്നാല്‍, മൂന്നാം സെറ്റില്‍ വീണ്ടും കാലിടറി (സ്കോര്‍ 15-21, 21-12, 17-21). സിയാന്‍ വാങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു തോല്‍വിയറിഞ്ഞത് (സ്കോര്‍ 13-21, 21-23). ഏകപക്ഷീയ മത്സരത്തില്‍ ടിയാന്‍ ക്വിങ്-സാവോ യൂന്‍ലി സഖ്യത്തോട് തോറ്റ് ജ്വാല-സിക്കി ടീം പുറത്തായതോടെ ഇന്ത്യയുടെ കിരീട പ്രതീക്ഷകള്‍ അസ്തമിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.