യൂബര്‍ കപ്പ് ഇന്ത്യ ക്വാര്‍ട്ടറിനരികെ; പുരുഷന്മാര്‍ക്ക് തോല്‍വി

 

കുന്‍ഷാന്‍ (ചൈന): യൂബര്‍ കപ്പ് ബാഡ്മിന്‍റണ്‍ ടൂര്‍ണമെന്‍റില്‍ ഇന്ത്യ ക്വാര്‍ട്ടറിനരികെ. സൈന നെഹ്വാളിന്‍െറ നേതൃത്വത്തിലുള്ള വനിതാ സംഘം ജര്‍മനിക്കെതിരെ 5-0ത്തിന് ജയിച്ചെങ്കിലും ഹോങ്കോങ്ങിനെതിരെ 2-3ന് തോറ്റ പുരുഷ ടീം പുറത്തായി. ഇന്ത്യയുടെ പ്രതീക്ഷയായിരുന്ന അജയ് ജയറാം സിംഗ്ള്‍സിലും മനു അത്രി, സുമേഷ് റെഡ്ഡി, സ്വതിക് സൈരാജ്, ചിരാഗ് ഷെട്ടി എന്നിവര്‍ ഡബ്ള്‍സിലും തോല്‍വിയറിഞ്ഞു. സായി പ്രണീത്, സൗരഭ് വര്‍മ എന്നിവര്‍ സിംഗ്ള്‍സില്‍ വെന്നിക്കൊടി പാറിച്ചു. വനിതകളില്‍ സൈന നെഹ്വാള്‍, പി.വി. സിന്ധു എന്നിവര്‍ വിജയിച്ചപ്പോള്‍ ഡബ്ള്‍സില്‍ അശ്വിനി പൊന്നപ്പ-ജ്വാല ഗുട്ട സഖ്യം അനായാസം കടന്നുകൂടി. ഫാബിയാനെ ഡിപ്രസിനെ 21-15, 21-10 എന്ന സ്കോറിനാണ് സൈന തോല്‍പിച്ചത്. റുത്വിക ശിവാനി 21-5, 21-15 എന്ന സ്കോറിന് യൊന്നെ ലിയെ തോല്‍പിച്ചു. മറ്റൊരു ജോടിയായ സിന്ധു-സിക്കി റെഡ്ഡി സഖ്യവും വിജയിച്ചു. ബുധനാഴ്ച ജപ്പാനാണ് ഇന്ത്യയുടെ എതിരാളി. കഴിഞ്ഞ വര്‍ഷം ജപ്പാനെതിരെ സെമിയില്‍ ഇന്ത്യ തോല്‍ക്കുകയായിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.