ആസ്​ട്രേലിയൻ ഒാപ്പൺ; സൈന നെഹ്​വാൾ ഫൈനലിൽ

സിഡ്​നി: ഇന്ത്യൻ ബാഡ്​മിൻറൺ സൂപ്പർ താരം സൈന നെഹ്​വാവൾ ആസ്​ട്രേലിയൻ ഒാപ്പൺ സൂപ്പർ സീരിയസ്​ ബാഡ്​മിൻറൺ ഫൈനലിൽ എത്തി.സെമിയിൽ ചൈനീസ്​ താരം യിഹാൻ വാങിനെ നേരിട്ടുള്ള സെറ്റുകൾക്ക്​ അട്ടിമറിച്ചാണ്​ സൈന വനിതാ വിഭാഗം ​ൈഫനലിൽ എത്തിയത്​. ഇൗ വർഷം സൈന ഫൈനലിൽ എത്തുന്ന ആദ്യ ടൂർണമെൻറാണിത്​. ലോക ഏഴാം റാങ്കുകാരിയായ സൈന രണ്ടാം സീഡായ ചൈനീസ്​ താരത്തിനെ 21–8, 21–12, നാണ്​ സെമിയിൽ കീഴടക്കിയത്​. 2014 ലെ ആസ്​ട്രേലിയൻ ഒാപ്പൺ ജേതാവാണ്​ സൈന. ഇക്കുറി ചൈനയുടെ സുയുന്നാണ്​ ഫൈനലിൽ ​െസെനയുടെ എതിരാളി. .

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.