മലേഷ്യന്‍ മാസ്റ്റേഴ്സ്: സിന്ധുവും ശ്രീകാന്തും സെമിയില്‍

പെനാങ് (മലേഷ്യ): മലേഷ്യന്‍ മാസ്റ്റേഴ്സ് ഗ്രാന്‍ഡ് പ്രിക്സില്‍ ഇന്ത്യന്‍ താരങ്ങളായ പി.വി. സിന്ധു, കെ. ശ്രീകാന്ത് എന്നിവര്‍ സെമിയില്‍ പ്രവേശിച്ചു. ജപ്പാന്‍ താരം കയോറി ഇമാബെപുവിനെ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചാണ് സിന്ധു സെമിയിലിടം നേടിയത് (സ്കോര്‍: 21-13, 13-21, 21-14). സെമിയില്‍ ഇന്തോനേഷ്യയുടെ ലിന്‍ഡാവെനി ഫനേട്രിയാണ് എതിരാളി. പുരുഷ വിഭാഗത്തില്‍ രണ്ടാം സീഡായ ശ്രീകാന്ത് 16ാം സീഡ് തായ്ലന്‍ഡ് താരമായ ബൂന്‍സക് പൊന്‍സനക്കെതിരെ രണ്ടു സെറ്റും സ്വന്തമാക്കിയാണ് (21-17, 21-10) സെമിയില്‍ കടന്നത്. വനിതാ ഡബ്ള്‍സില്‍ ഇന്ത്യയുടെ ജ്വാലഗുട്ട-അശ്വിനി പൊന്നപ്പ സഖ്യം ജപ്പാന്‍ സഖ്യമായ ഷിസുകാ മറ്റ്സോ-മാമി നൈറ്റോ എന്നിവരോട് തോറ്റു പുറത്തായി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.