??????????????? ?????????????? ?????????????? ???????????? ???????????? ????????????? ???? ??????????????? ????? ??????? ???? ??????? ?????? ???????????? ???????????????? ???????????????

സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗ്: കേരള റോയല്‍സ് ടീമായി

കൊച്ചി: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മാതൃകയില്‍ സെപ്റ്റംബര്‍ 12 മുതല്‍ നടക്കുന്ന സെലിബ്രിറ്റി ബാഡ്മിന്‍റണ്‍ ലീഗിനുള്ള (സി.ബി.എല്‍) കേരള റോയല്‍സ് ടീമിനെ പ്രഖ്യാപിച്ചു.  പ്രഖ്യാപന ചടങ്ങില്‍ ക്യാപ്റ്റന്‍ ജയറാം, വൈസ് ക്യാപ്റ്റന്‍ നരെയ്ന്‍, അംഗങ്ങളായ സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, രാജീവ് പിള്ള, റോണി ഡേവിഡ്, പാര്‍വതി നമ്പ്യാര്‍, രഞ്ജിനി ഹരിദാസ് എന്നിവരാണ് എത്തിയത്. ശ്രീനാഥ് ഭാസി, ജേക്കബ് ഗ്രിഗറി എന്നിവര്‍ ടീമിലുണ്ടെങ്കിലും ചടങ്ങിനത്തെിയില്ല. ടീം ഉടമ രഞ്ജിത് കരുണാകരനും പങ്കെടുത്തു. കുട്ടിക്കാലത്തെ പ്രധാന ഇഷ്ടങ്ങളായ ആന, ചെണ്ട എന്നിവയോടൊപ്പം താലോലിച്ച മറ്റൊരു ഇഷ്ടമായിരുന്നു ബാഡ്മിന്‍റണെന്ന് ജയറാം പറഞ്ഞു. ഇന്നും ഷൂട്ടിങ് സെറ്റുകളില്‍ പോകുമ്പോള്‍ ബാഡ്മിന്‍റണ്‍ കിറ്റ് കരുതാറുണ്ടെന്നും ജയറാം പറഞ്ഞു.

ടീമിന് ജയറാമിന്‍െറ നേതൃത്വം ഗുണം ചെയ്യുമെന്ന് കേരള അണ്ടര്‍ 19 താരമായിരുന്നു പാര്‍വതി നമ്പ്യാര്‍ പറഞ്ഞു. സൈജു കുറുപ്പ്, ശേഖര്‍ മേനോന്‍, ടോണി, രാജീവ് പിള്ള, രഞ്ജിനി ഹരിദാസ് എന്നിവരും സംസാരിച്ചു. നടി മംമ്ത മോഹന്‍ദാസിനെയും ടീമില്‍ ഉള്‍പ്പെടുത്തുമെന്ന് ടീം അധികൃതര്‍ അറിയിച്ചു. പരിശീലകനെ ഉടന്‍ നിയമിക്കും. കൊച്ചി റീജനല്‍ സ്പോര്‍ട്സ് സെന്‍ററിലെ ഇന്‍ഡോര്‍ സ്റ്റേഡിയമായിരിക്കും ഹോം കോര്‍ട്ട്.
ചെന്നൈ റോക്കേഴ്സ്, കര്‍ണാടക ആല്‍പ്സ്, ടോളിവുഡ് തണ്ടേഴ്സ് എന്നിവയാണ് മറ്റുടീമുകള്‍. ലീഗിന്‍െറ പ്രചാരണത്തിന് ഒളിമ്പിക്സ് വെള്ളിമെഡല്‍ ജേതാവ് പി.വി. സിന്ധുവിനെ കൊണ്ടുവരാന്‍ ശ്രമിക്കുമെന്ന് രഞ്ജിത് കരുണാകരന്‍ പറഞ്ഞു.

വനിതാ, പുരുഷ സിംഗ്ള്‍സ്, വനിതാ ഡബ്ള്‍സ്, പുരുഷ ഡബ്ള്‍സ്, മിക്സഡ് ഡബ്ള്‍സ്  ഇനങ്ങളിലായിരിക്കും മത്സരങ്ങള്‍.കൊച്ചി, ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളിലായിരിക്കും മത്സരം. ഫൈനല്‍ ക്വാലാലംപൂരില്‍ നടക്കും. കേരള റോയല്‍സ് 18 വയസ്സിനുതാഴെയുള്ള കുട്ടികള്‍ക്ക് പരിശീലനം നല്‍കുമെന്നും സെറിബ്രല്‍ പാള്‍സി ബാധിച്ച കുട്ടികള്‍ക്ക് പ്രത്യേക പരിപാടി സംഘടിപ്പിച്ച് ധനസഹായം നല്‍കുമെന്നും ടീം ഓപറേഷന്‍ ഹെഡ് വിനീത്കുമാര്‍ പറഞ്ഞു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.